റീനു മാത്യൂസിന് പ്രായം 52 എന്ന് ഗൂഗിള്‍, ഇതാര് ലേഡി മമ്മൂട്ടിയോയെന്ന് ആരാധകര്‍!!

ഗൂഗിളില്‍ താരത്തിന്റെ വയസ് 52എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1968 ആണ് ജനനവര്‍ഷമായി രേഖപ്പെടുത്തിയിരിക്കുന്നത്.

Last Updated : Aug 2, 2020, 01:38 AM IST
  • 52 വയസിലും എങ്ങനെയാണ് ഇങ്ങനെ ശരീരഭംഗി നിലനിര്‍ത്തുന്നത് എന്നാണ് ചിലരുടെ ചോദ്യം. മറ്റു ചിലരാകട്ടെ റീനു മാത്യൂസ്‌ ലേഡി മമ്മൂട്ടിയാണോ എന്നാണ് ചോദിക്കുന്നത്
റീനു മാത്യൂസിന് പ്രായം 52 എന്ന് ഗൂഗിള്‍, ഇതാര് ലേഡി മമ്മൂട്ടിയോയെന്ന് ആരാധകര്‍!!

ഇമ്മാനുവല്‍, എന്നും എപ്പോഴും, അഞ്ചു സുന്ദരികള്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ്‌ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് റീനു മാത്യൂസ്. 

വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് വേഷമിട്ടിട്ടുള്ളതെങ്കിലും അവയെല്ലാം തന്നെ മികച്ച കഥാപാത്രങ്ങളായിരുന്നു. ഇപ്പോഴിതാ, പ്രായത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് റീനു. നടിയെപ്പറ്റി ഗൂഗിള്‍ നല്‍കിയിരിക്കുന്ന തെറ്റായ ഒരു വിവരമാണ് ഇതിനെല്ലാം പിന്നില്‍. ഗൂഗിളില്‍ താരത്തിന്റെ വയസ് 52എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1968 ആണ് ജനനവര്‍ഷമായി രേഖപ്പെടുത്തിയിരിക്കുന്നത്. 

പോണ്‍ മേഖലയോട് ബൈ പറഞ്ഞ് റെനീ ഗ്രേസിയ, തിരികെ കാറോട്ട മത്സരങ്ങളിലേക്ക്...

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി പേരാണ് സംശയം പ്രകടിപ്പിച്ച് റീനുവിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ എത്തിയത്. 52 വയസിലും എങ്ങനെയാണ് ഇങ്ങനെ ശരീരഭംഗി നിലനിര്‍ത്തുന്നത് എന്നാണ് ചിലരുടെ ചോദ്യം. മറ്റു ചിലരാകട്ടെ റീനു മാത്യൂസ്‌ ലേഡി മമ്മൂട്ടിയാണോ എന്നാണ് ചോദിക്കുന്നത്. 

തെലുഗു ചിത്രത്തില്‍ ആര്‍മി ഓഫീസറായി ദുല്‍ഖര്‍ സല്‍മാന്‍

ഇതിനെല്ലാം റീനുവിന് പുഞ്ചിരി മാത്രമാണ് മറുപടി. രണ്ടു വര്‍ഷമായി ഗൂഗിള്‍ ജി 52ല്‍ സ്റ്റക്കാണെന്നാണ് റീനു പറയുന്നത്. ഗൂഗിള്‍ പറയുന്ന വിവരങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ റീനു തന്റെ പ്രായം അതിലൊക്കെ ഒരുപാടു താഴെയാണെന്നും വ്യക്തമാക്കി. എന്നാല്‍, കൃത്യമായ പ്രായം വെളിപ്പെടുത്താന്‍ താരം തയാറായിട്ടില്ല. വിക്കിപീഡിയ പേജില്‍ വയസ് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഗൂഗിളില്‍ താരത്തിന്റെ പ്രായം 52 എന്നാണ് കാണിക്കുന്നത്.

Trending News