ഗ്രാമി അവാര്‍ഡ്സ്; കയ്യടി നേടി 'ദിസ് ഈസ് അമേരിക്ക'!!

ചൈല്‍ഡിഷ് ഗാംബിനോയുടെ 'ദിസ് ഈസ് അമേരിക്ക'യാണ് സോ൦ഗ് ഓഫ് ദ ഇയറായി തിരഞ്ഞെടുത്തത്.

Sneha Aniyan | Updated: Feb 11, 2019, 05:00 PM IST
ഗ്രാമി അവാര്‍ഡ്സ്; കയ്യടി നേടി 'ദിസ് ഈസ് അമേരിക്ക'!!

സംഗീത ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമിയുടെ 61 ാമത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എണ്‍പത്തിനാല് വിഭാഗങ്ങളിലാണ്‌ ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

സംഗീതത്തിലെ പരമോന്നത ബഹുമതിയായ ഗ്രാമി പുരസ്‌കാരങ്ങള്‍ ലോസ് ആഞ്ചലസിലെ സ്‌റ്റേപ്പിള്‍ സെന്‍ററില്‍ വച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. 

ചൈല്‍ഡിഷ് ഗാംബിനോയുടെ 'ദിസ് ഈസ് അമേരിക്ക'യാണ് സോ൦ഗ് ഓഫ് ദ ഇയറായി തിരഞ്ഞെടുത്തത്. ഇതിനു പുറമേ റെക്കോര്‍ഡ് ഓഫ് ദ ഇയര്‍, റാപ് സോംഗ് പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളിലും ദിസ് ഈസ് അമേരിക്ക അവാര്‍ഡുകള്‍ നേടി.  

മികച്ച സോളോ പെര്‍ഫോമന്‍സ്, മികച്ച ആല്‍ബം, മികച്ച ഗാനം, മികച്ച ആല്‍ബം എന്നീ വിഭാഗങ്ങളിലായി കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡുകള്‍ നേടി.

'ഗോള്‍ഡന്‍ അവര്‍' എന്ന ആല്‍ബത്തിനാണ് കെയ്‌സിക്ക് അവാര്‍ഡ് ലഭിച്ചത്. മികച്ച റാപ്പ് ആല്‍ബത്തിനു പിന്നിലെ ആദ്യ വനിതയായി കാര്‍ഡി ബിയും സ്വന്തമാക്കി. 

സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി ലേഡി ഗാഗക്കാണ്. എ സ്റ്റാര്‍ ഈസ് ബോണിലെ ഷാലോ എന്ന ഗാനം പോപ് ഡ്യൂയറ്റ് വിഭാഗത്തിലും ലേഡി ഗാഗക്ക് പുരസ്‌കാരം നേടിക്കൊടുത്തു. ഈ ഗാനത്തിന് ബ്രാഡ്‌ലി കൂപ്പറിനും പുരസ്‌കാരമുണ്ട്.

മികച്ച പുതിയ ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ദുവാ ലിപ നേടി. മികച്ച ആര്‍ ആന്‍റ് ബി ഗാനത്തിനുള്ള പുരസ്‌കാരം 'ബൂഡ് അപ്പ്' എന്ന ഗാനത്തിന് എല്ലാ മെയ് സ്വന്തമാക്കി.

2017ല്‍ അന്തരിച്ച പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ക്രിസ് കോര്‍ണലും അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. 'വെന്‍ ബാഡ് ഡസ് ഗുഡ്' എന്ന ഗാനത്തിനാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായത്.

അമേരിക്കന്‍ ഗായകരായ ഫാല്‍ഗുനി ഷാ, പ്രശാന്ത് മിസ്ത്രി, സ്‌നാതം കൗര്‍ എന്നീ മൂന്നു സംഗീതജ്ഞര്‍ ഇന്ത്യന്‍ സംഗീതവുമായി ബന്ധമുള്ളവരുടെ അവസാന ഘട്ട തിരഞ്ഞെടുപ്പില്‍ ഇടം പിടിച്ചിരുന്നു.