Guruvayoor Uthsavamay: "ഗുരുവായൂർ ഉത്സവമായ്''; സംവിധായകൻ വിജീഷ് മണിയുടെ സംഗീതം: ഗാനം റിലീസായി

ആർ അനിൽലാൽ ഒരുക്കുന്ന  ഉത്സവഗാനം, മാധ്യമപ്രവർത്തകൻ  മുകേഷ് ലാലിന്റെ വരികൾക്ക് സിനിമാ പിന്നണി ഗായകൻ അനൂപ് ശങ്കറാണ് ഈ ഗാനം ആലപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 21, 2024, 08:24 PM IST
  • ഉത്സവലഹരിയിലേക്ക് ഭക്തസഹസ്രങ്ങളെ എതിരേൽക്കുന്ന ഈ ഗാനത്തിന്റെ റിലീസ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ നിർവ്വഹിച്ചു.
  • മുകേഷ് ലാലിന്റെ വരികൾക്ക് സിനിമാ പിന്നണി ഗായകൻ അനൂപ് ശങ്കറാണ് ഈ ഗാനം ആലപിച്ചത്.
Guruvayoor Uthsavamay: "ഗുരുവായൂർ ഉത്സവമായ്''; സംവിധായകൻ വിജീഷ് മണിയുടെ സംഗീതം: ഗാനം റിലീസായി

ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് വ്യത്യസ്തമായി സിനിമകൾ സംവിധാനം ചെയ്ത് 2021ൽ ഓസ്ക്കാറിന്റെ ചുരക്കപ്പട്ടികയിലും, ഇരുനൂറോളം ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള  വിജീഷ് മണി  ആദ്യമായി സംഗീതം നൽകിയിരിക്കുന്നു. ആർ അനിൽലാൽ ഒരുക്കുന്ന  ഉത്സവഗാനം, മാധ്യമപ്രവർത്തകൻ  മുകേഷ് ലാലിന്റെ വരികൾക്ക് സിനിമാ പിന്നണി ഗായകൻ അനൂപ് ശങ്കറാണ് ഈ ഗാനം ആലപിച്ചത്.

ഉത്സവലഹരിയിലേക്ക് ഭക്തസഹസ്രങ്ങളെ എതിരേൽക്കുന്ന ഈ ഗാനത്തിന്റെ റിലീസ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ നിർവ്വഹിച്ചു.  മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, സെൻസർ ബോർഡ് അംഗം രാജൻ തറയിൽ, കെ പി ഉദയൻ, ബാബു ഗുരുവായുർ, വി.പി. ഉണ്ണികൃഷ്ണൻ,  രവി ചങ്കത്ത്, സജീവൻ നമ്പിയത്ത്,  സുമൻ ഗുരുവായൂർ, സുധി  പഴയിടം എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു ഗുരുവായൂർ ഉത്സവവിളബരം ഗംഭീരമാക്കാൻ, ചുണ്ടുകളിൽ ഉത്സവഗാനമധുരിമ തേൻ മൊഴിയായി ഓരോ ഭക്തന്റെയും സിരകളിൽ പടരാൻ, "ഗുരുവായൂർ ഉത്സവമായ്"   ഗാനത്തിനാകുമെന്ന്  ഗുരുദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അഭിപ്രായപ്പെട്ടു പ്രൊഡക്ഷൻ ഹൗസ് വിജീഷ് മണി ഫിലിം ക്ലബ്, പി ആർ ഓ പി ശിവപ്രസാദ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News