മലയാളത്തിന്റെ മെ​ഗാ സ്റ്റാർ മമ്മൂട്ടി ഇന്ന് 72-ാം പിറന്നാൾ ആഘോഷിക്കുകയാണ്. 5 പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടിയ്ക്ക് പ്രായം ഇപ്പോഴും എപ്പോഴും വെറും നമ്പർ മാത്രമാണെന്നാണ് ആരാധകർ പറയുന്നത്. ഓരോ ദിവസവും മമ്മൂട്ടിയുടെ ചിത്രങ്ങൾ കാണുമ്പോൾ ആ പറഞ്ഞത് സത്യമാണെന്ന് നിസംശയം പറയാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത് 1971ൽ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അരങ്ങേറ്റം കുറിച്ചത്. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ മമ്മൂട്ടി അന്ന് കോളേജിൽ പഠിക്കുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വിജയ പരാജയങ്ങൾ മാറി മറിഞ്ഞ കരിയറാണെങ്കിലും മമ്മൂട്ടിയുടെ വളർച്ച ഏവരെയും അത്ഭുതപ്പെടുത്തി. 


ALSO READ: ബസൂക്ക സെറ്റിൽ മമ്മൂട്ടി; തീ പാറും ചിത്രങ്ങൾ വൈറലാകുന്നു..!!


ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നായകനായും സൂപ്പർ സ്റ്റാറായും മെ​ഗാ സ്റ്റാറായും മാറിയ മമ്മൂട്ടിയ്ക്ക് കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. മകൻ ദുൽഖർ സൽമാനും വാപ്പച്ചിയെ പോലെ തന്നെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ മമ്മൂട്ടി മറന്നില്ല. 


2020 ല്‍ 265 കോടിയായിരുന്നു മമ്മൂട്ടിയുടെ ആസ്തി. 2021 ആയപ്പോൾ അത് 280 ആയി ഉയർന്നു. 2021 ലെ caknowledge.com കണക്കുകള്‍ പ്രകാരം 310 കോടിയുടെ ആസ്തിയാണ് മമ്മൂട്ടിയ്ക്ക് ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 340 കോടി രൂപയുടെ ആസ്തിയാണ് മെ​ഗാ സ്റ്റാറിനുള്ളത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി പത്ത് കോടി രൂപയാണ് ഇപ്പോൾ വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ഏകദേശം 3 കോടി രൂപയാണ് മമ്മൂട്ടിയുടെ പ്രതിമാസ വരുമാനം. അദ്ദേഹം 12 കോടി രൂപ ഇന്‍കം ടാക്‌സ് അടക്കുന്നുണ്ടെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു.


സിനിമ പോലെ തന്നെ കാറുകളോടും ഭ്രമമാണ് മമ്മൂട്ടിയ്ക്ക് എന്ന് എല്ലാവർക്കും അറിയാം. ഏത് കാറിനെ കുറിച്ച് ചോദിച്ചാലും മമ്മൂട്ടിയ്ക്ക് അറിയാം എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. ആറ് കാറുകളാണ് മമ്മൂട്ടിയ്ക്ക് സ്വന്തമായി ഉള്ളത്. ബ്രാന്റ് ന്യൂ ഫെരാരി 812, മെര്‍സിഡ്‌സ് ബെന്‍സ് ജി ക്ലാസ്, ബിഎംഡബ്ല്യു എക്‌സ് 6, റെയ്ഞ്ച് റോവര്‍ സ്‌പോര്‍ട് തുടങ്ങിയ കാറുകളെല്ലാം അദ്ദേഹത്തിന്റെ ​ഗാരേജിലുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.