Video: സല്‍മാനും ആഹിലും പെയ്ന്‍റടിക്കുന്ന തിരക്കിലാണ്

ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാനെക്കാള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ സമ്പാദിച്ച കുഞ്ഞ് താരമാണ് ആഹില്‍.

Sneha Aniyan | Updated: Sep 10, 2018, 02:49 PM IST
Video: സല്‍മാനും ആഹിലും പെയ്ന്‍റടിക്കുന്ന തിരക്കിലാണ്

ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാനെക്കാള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ സമ്പാദിച്ച കുഞ്ഞ് താരമാണ് ആഹില്‍.

പെയ്ന്‍റടിക്കുന്ന കുഞ്ഞ് ആഹിലിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. സല്‍മാന്‍റെ സഹോദരിയുടെ മകനായ ആഹിലിന്‍റെ വീഡിയോകളും ചിത്രങ്ങളും ഇതിനു മുന്‍പും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

അമ്മാവനും അനന്തരവനും ഒന്നിച്ചിരുന്നു കാന്‍വാസില്‍ ചിത്രം വരയ്ക്കുന്ന വീഡിയോയാണ് ഏറ്റവും അവസാനമായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.   ആഹിലിന്‍റെ അമ്മയും  സല്‍മാന്‍റെ സഹോദരിയുമായ അര്‍പിത ഖാനാണ് വീഡിയോ തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്ക് വെച്ചത്.

പങ്ക് വെച്ച് നിമിഷങ്ങള്‍ക്കകം ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. കാന്‍വാസിന് മുകളിലൂടെ നടക്കാന്‍ ആഹിലിന് നിര്‍ദേശം നല്‍കുന്ന സല്‍മാന്‍ നിലത്തിഴയുന്നതും വീഡിയോയില്‍ കാണാം. 

അഭിനേതാവെന്നതിനപ്പുറം നല്ലൊരു ചിത്രകാരന്‍ കൂടിയാണ് സല്‍മാന്‍.  സല്‍മാന്‍ വരച്ച നിരവധി പെയ്ന്‍റിംഗുകള്‍ ഇതിനോടകം ലേലം ചെയ്തിട്ടുമുണ്ട്. ബജ്രംഗി ഭായ്ജാന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണ വേളയില്‍ സല്‍മാന്‍ കരീനയ്ക്ക് സമ്മാനിച്ച  മനോഹരമായ പെയ്ന്‍റിംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.