See Pic: സാരിയും പട്ടുപാവാടയുമല്ല.... ഓണക്കാലത്ത് മുണ്ട് മടക്കി കുത്തി ഹണി!!
`ലുങ്കി ഇഷ്ടം` എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ തുടരുകയാണ്. ഘട്ടം ഘട്ടമായി അണ്‍ലോക്ക് നടക്കുന്നുണ്ടെങ്കിലും കഴിവതും പുറത്തിറങ്ങാതെ നോക്കണമെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശം.
ഓണസമ്മാനവുമായി ദുല്‍ഖര്‍; 'മണിയറയിലെ അശോകന്' നെറ്റ്ഫ്ലിക്സില്‍, ഓണനാളില്‍ റിലീസ്!
കൊറോണ വൈറസ് (Corona Virus) വ്യാപനം രൂക്ഷമായ കേരളത്തില്‍ ഓണാഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എന്നിരുന്നാലും, ഓണക്കോടി അണിഞ്ഞുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. സെറ്റ് സാരിയും പട്ടുപാവടയും അനിഞ്ഞുള്ള താരങ്ങളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
See Pics: ഓണം 2020 സ്പെഷ്യല്‍; ടിഷ്യൂ സെറ്റ് സാരിയില്‍ തിളങ്ങി അനിഘാ
എന്നാല്‍, ചലച്ചിത്ര താരം ഹണിറോസ് തിരഞ്ഞെടുത്തത് ഇവയൊന്നുമല്ല. നല്ല നാടന്കൈലിയാണ്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കൈലി മടക്കികുത്തിയുള്ള ഹണിയുടെ ഈ ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 'ലുങ്കി ഇഷ്ടം' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.
പുതിയ അതിഥി ജനുവരിയില്‍ എത്തും...!! അമ്മയാകാനൊരുങ്ങി അനുഷ്ക ശര്‍മ
വിനയന് സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ചുവടുവച്ച ഹണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുപ്പതോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ബിഗ് ബ്രദര്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. കഴിഞ്ഞ വര്‍ഷം തന്റെ പേരില്‍ രാമച്ചം ബ്രാന്‍ഡുകള്‍ പുറത്തിറക്കി ബിസിനസ് രംഗത്തും ഹണി ചുവടുവച്ചിരുന്നു.