viral video: ഹൃത്വികിന്‍റെ വര്‍ക്ക് ഔട്ട്‌ വൈറലാകുന്നു

താരത്തിന്റെ ശരീര പരിപാലനം പലരും മാതൃകയാക്കാറുമുണ്ട്.   

Last Updated : Apr 19, 2019, 01:43 PM IST
viral video: ഹൃത്വികിന്‍റെ വര്‍ക്ക് ഔട്ട്‌ വൈറലാകുന്നു

ബോളിവുഡില്‍ ശരീര സൗന്ദര്യം സംരക്ഷിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന താരമാരാണ് എന്ന ചോദ്യത്തിന് ഒന്നും ആലോചിക്കാതെ തന്നെ നമ്മള്‍ക്ക് പറയവുന്നതേയുള്ളൂ അത് മറ്റാരുമല്ല ഹൃത്വിക് റോഷന്‍ ആണെന്ന്‍.

താരത്തിന്റെ ശരീര പരിപാലനം പലരും മാതൃകയാക്കാറുമുണ്ട്. എങ്ങനെ മാതൃക ആക്കാതിരിക്കും അങ്ങനെയല്ലേ വര്‍ക്ക്‌ഔട്ട്‌. താരത്തിന്‍റെ ഒരു വര്‍ക്ക്ഔട്ട്‌ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

 

 
 
 
 

 
 
 
 
 
 
 
 
 

Never imagined the way back would be so challenging. . Steady now. . #NoPainNoGain #onemorerep #createyourself #bethebestversionofyourself #therearenoshortcuts #doitforyou #workonyourself #pushboundries #keepgoing

A post shared by Hrithik Roshan (@hrithikroshan) on

 

ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നതും ഹൃത്വിക് റോഷന്‍ തന്നെയാണ്. തിരിച്ചുവരവ് ഇത്രയും വെല്ലുവിളിയാകുമെന്ന് കരുതിയില്ലെന്നും ചിത്രത്തിനൊപ്പം താരം കുറിച്ചിട്ടുണ്ട്.

സൂപ്പര്‍ 30 എന്ന സിനിമയാണ് ഹൃത്വിക് റോഷന്‍റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗണിത ശാസ്ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷന്‍ എത്തുന്നത്. 

അജയ്–അതുല്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിരേന്ദ്ര സക്‌സേന, പങ്കജ്, അമിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഫാന്റം ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Trending News