)
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് 'ഹൃദയപൂര്‍വ്വം'. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. വെൺമതി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകർ ആണ് ഈണം നൽകിയിട്ടുള്ളത്.
ചിത്രത്തിൻഡറെ ടീസറുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഫൺ ഫാമിലി എന്റർടെയ്നറാകും ചിത്രമെന്ന സൂചനയാണ് ടീസറുകൾ നൽകുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് 28ന് ചിത്രം റിലീസ് ചെയ്യും.
മാളവിക മോഹന്‍, ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവ്വത്തിലെ മറ്റുപ്രധാനതാരങ്ങൾ. അഖിൽ സത്യൻ്റേതാണ് കഥ. നവാഗതനായ ടി.പി. സോനു ആണ് തിരക്കഥ ഒരുക്കുന്നത്. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.
ഗാനങ്ങൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം ഒരുക്കിയത് ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ. തുടർച്ചയായി രണ്ട് ബമ്പർ ഹിറ്റ് സിനിമകൾക്ക് പിന്നാലെയാണ് മോഹൻലാലിന്റെ പുതിയ ചിത്രമെത്തുന്നത്. 'ഹൃദയപൂര്‍വ്വം'ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.