Hunt Ott: ഭാവനയുടെ 'ഹണ്ട്' ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?

പാരാനോർമൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഹണ്ട് ഉടൻ തന്നെ ഒടിടിയിലെത്തുമെന്നാണ് വിവരം.   

Written by - Zee Malayalam News Desk | Last Updated : Apr 24, 2025, 10:20 PM IST
  • 2024ൽ റിലീസ് ചെയ്ത ചിത്രം ഇപ്പോഴാണ് ഒടിടിയിലെത്തുന്നത്.
  • മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
  • എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
Hunt Ott: ഭാവനയുടെ 'ഹണ്ട്' ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?

ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിച്ച ചിത്രമാണ് ഹണ്ട്. ചിത്രം ഒടിടിയിലേക്ക് എത്തുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 2024ൽ റിലീസ് ചെയ്ത ചിത്രം ഇപ്പോഴാണ് ഒടിടിയിലെത്തുന്നത്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. 

പാരാനോർമൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രമാണിത്. മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഭവനയ്ക്കൊപ്പം അതിഥി രവിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പാലക്കാടായിരുന്നു ഹണ്ടിന്റെ ചിത്രീകരണം നടന്നത്.

Also Read: Narivetta Movie Trailer: 'ഇറങ്ങി വാ പോലീസേ..' ത്രില്ലടിപ്പിച്ച് 'നരിവേട്ട'; ട്രെയ്‌ലർ പുറത്തിറക്കി ദുൽഖർ സൽമാൻ

രഞ്ജി പണിക്കർ, അജ്മൽ അമീർ, രാഹുൽ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാർ, നന്ദു തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു. നിഖിൽ ആനന്ദിന്റെ തിരക്കഥയിലെത്തിയ ചിത്രം ജയലക്ഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് നിർമ്മിച്ചത്. ദേശീയ പുരസ്ക്കാരം നേടിയ കളിയാട്ടം, നിറം, മേഘസന്ദേശം വസന്തമാളിക, വിൻ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ജയലക്ഷ്മി ഫിലിംസ് നിർമ്മിച്ച ചിത്രമാണ് ഹണ്ട്. 'ചിന്താമണി കൊലക്കേസ്' ഇറങ്ങി 16 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും ഭാവനയും വീണ്ടും ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്.

കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജത്തിൻ്റെ പ്രധാന സഹായിയായിരുന്ന ജാക്സൺ ഹണ്ടിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. എഡിറ്റിംഗ് - അജാസ്. കലാസംവിധാനം - ബോബൻ, മേക്കപ്പ് -പി.വി.ശങ്കർ. കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ, നിശ്ചല ഛായാഗ്രഹണം -ഹരിതിരുമല ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര് - മനു സുധാകർ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ. സഞ്ജു വൈക്കം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News