Sameer Tahir Arrest: ലഹരിക്കേസ്; ഛായാഗ്രഹകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

1.6 ​ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഷാലിഫ് മുഹമ്മദ് എന്നിവർ പിടിയിലായ കേസിലാണ് സമീർ താഹിറിനെ അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : May 5, 2025, 08:59 PM IST
  • ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ സമീറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.
  • സമീർ താഹിറിന്റെ പേരിലുള്ള ഫ്ലാറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ ഉൾപ്പെടെ മൂന്ന് പേരെ എക്സൈസ് പിടികൂടിയത്.
Sameer Tahir Arrest: ലഹരിക്കേസ്; ഛായാഗ്രഹകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

കൊച്ചി: യുവ സംവിധായകര്‍ക്കെതിരായ ലഹരി കേസിൽ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ സമീറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. സമീർ താഹിറിന്റെ പേരിലുള്ള ഫ്ലാറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ ഉൾപ്പെടെ മൂന്ന് പേരെ എക്സൈസ് പിടികൂടിയത്. 

Add Zee News as a Preferred Source

ഈ കേസിലാണ് സമീര്‍ താഹിറിനെ ഇന്ന് ചോദ്യം ചെയ്തത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. എന്‍ഡിപിഎസ് സെക്ഷൻ 25 പ്രകാരമാണ് കേസെടുത്തത്. ഏഴു വര്‍ഷം മുമ്പ് വാടകക്ക് എടുത്ത ഫ്ലാറ്റാണത്. ഖാലിദ് റഹ്മാൻ, അഷ്‌റഫ്‌ ഹംസ എന്നിവർ ലഹരി എത്തിച്ചതോ ഉപയോഗിച്ചതോ അറിഞ്ഞില്ലെന്നും സമീര്‍ താഹിർ മൊഴി നൽകി.

Also Read: Arjun Ashokan: 'ഒരു കൊതി തോന്നി, പിന്നെയൊന്നും നോക്കിയില്ല'; തുടരും സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് അർജുൻ അശോകൻ

കഴിഞ്ഞയാഴ്ചയാണ് കൊച്ചിയിലെ സമീര്‍ താഹിറിന്‍റെ ഫ്ലാറ്റിൽ നിന്ന് ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഷാലിഫ് മുഹമ്മദ് എന്നിവർ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്നും എക്സൈസ് പിടികൂടിയത്. ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് സമീര്‍ താഹിര്‍ എത്തിയിരുന്നു. വൈകിട്ടാമ് ചോദ്യം ചെയ്യൽ പൂർത്തിയായത്. തുടര്‍ന്നാണ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News