)
സിനിമ ലൊക്കേഷനുകളിൽ ചിത്രീകരണം വൈകുന്നതിന് ഉത്തരവാദികൾ താരങ്ങളാണെന്ന വിമർശനവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. നടൻ ബിജു മേനോനെതിരെയും ഉണ്ണികൃഷ്ണൻ വിമർശനമുന്നയിച്ചു. കൊച്ചിയിൽ ഫെഫ്ക സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്.
കരാർ പ്രകാരം സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ ബിജു മേനോൻ തയ്യാറായില്ലെന്നും, ഇതിലൂടെ നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി. താരത്തിന്റെ പേര് തുറന്നുപറയാൻ തനിക്ക് മടിയോ പേടിയോ ഇല്ലെന്നും ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ നിസ്സഹകരണം നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ബിജു മേനോൻ പ്രമോഷന് സഹകരിക്കാത്തത് മൂലം ഒരു നിർമ്മാതാവിന് ചാനൽ വരുമാനത്തിൽ നിന്ന് 25 ലക്ഷം രൂപയാണ് നഷ്ടമായതത്. ആ നിര്‍മാതാവ് ഒരു സംവിധായകനും ഞങ്ങളുടെ അംഗവുമാണെന്ന് പറഞ്ഞ ഉണ്ണികൃഷ്ണൻ ബിജു മേനോൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷനും എത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. പ്രമോഷൻ എന്നത് നിർമ്മാതാക്കളുമായുള്ള കരാറിന്റെ ഭാഗമാണെന്നും അത് പാലിക്കാൻ താരങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സിനിമ പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത ഏറ്റെടുത്ത് കരാറിൽ ഒപ്പിട്ട ശേഷം അത് ലംഘിക്കുന്നത് അംഗീകരിക്കാനാവില്ല. ഇപ്പോൾ വന്ന സിനിമയിലും താരം ഇത് തന്നെ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ തിയേറ്ററുകളിലെത്തിയ ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളന്റെ' പ്രമോഷനിലും ബിജു മേനോൻ പങ്കെടുത്തിരുന്നില്ല. ബിജു മേനോൻ പോലീസ് വേഷത്തിലെത്തിയ ഈ ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.