എനിക്കൊരു പ്രണയമുണ്ട്; വെളിപ്പെടുത്തലുമായി താര൦!!

ഇരുവരും 2017 ഫെബ്രുവരിയില്‍ നിയമപരമായി വിവാഹ മോചിതരായി.

Last Updated : Jul 16, 2019, 06:06 PM IST
എനിക്കൊരു പ്രണയമുണ്ട്; വെളിപ്പെടുത്തലുമായി താര൦!!

താനൊരു പുതിയ പ്രണയം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ദക്ഷിണേന്ത്യന്‍  ചലച്ചിത്ര താരം അമലാ പോള്‍. തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹം ചലച്ചിത്ര മേഖലയില്‍ നിന്നുള്ള വ്യക്തിയല്ലെന്നുമാണ് അമല പറഞ്ഞത്.  

കൂടാതെ, വിവാഹത്തെക്കുറിച്ച് ഉടനെയൊന്നും ചിന്തിക്കുന്നില്ലെന്നും അമല വ്യക്തമാക്കിയതാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ചിത്രമായ ആടൈയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു അമലയുടെ വെളിപ്പെടുത്തല്‍. 

2014 ജൂണ്‍ 12നായിരുന്നു അമലാ പോളുമായുള്ള വിജയ്‍യുടെ വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ല്‍ വേര്‍പിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയില്‍ നിയമപരമായി വിവാഹ മോചിതരായി.   

അതേസമയം, അമലയുടെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ.എല്‍ വിജയ് ജൂലൈ 12ന് വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു.

മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന നവദമ്പതികളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇരുവരുടെയും അടുത്ത ബന്ധുക്കളു൦ സുഹൃത്തുക്കളു൦ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Trending News