)
ചെന്നൈ: നടന് ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നടന്റെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. റെയ്ഡിന് ശേഷം മാത്രമെ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയുള്ളൂവെന്നാണ് റിപ്പോർട്ട്.
ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ആര്യക്ക് ഹോട്ടലുണ്ട്. വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്നും നികുതി വെട്ടിച്ചുവെന്നുമൊക്കെയാണ് ആര്യക്കെതിരെയുള്ള ആരോപണങ്ങൾ. തമിഴ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അണ്ണാനഗറിലെ ഹോട്ടലിലായിരുന്നു ആദ്യം റെയ്ഡ് നടന്നത്.
നടനും നിർമാതാവും കൂടിയായ ആര്യ നിരവധി തമിഴ് , മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘അനന്തന് കാട്’ എന്ന മലയാള ചിത്രത്തിലാണ് നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എമ്പുരാന് ശേഷം മുരളി ഗോപി രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് അനന്തൻ കാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.