close

News WrapGet Handpicked Stories from our editors directly to your mailbox

video: ചോപ്സ്റ്റിക്ക് ഉപയോഗിക്കാന്‍ ഇന്ദ്രന്‍സിനെ പഠിപ്പിക്കുന്ന ഷെഫ്!!

ഔട്ട്‌സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് അവാര്‍ഡാണ് വെയില്‍മരങ്ങള്‍ സ്വന്തമാക്കിയത്.   

Updated: Jun 25, 2019, 10:13 AM IST
video: ചോപ്സ്റ്റിക്ക് ഉപയോഗിക്കാന്‍ ഇന്ദ്രന്‍സിനെ പഠിപ്പിക്കുന്ന ഷെഫ്!!

ഷാങ്ഹായ്: ഓരോ രാജ്യത്തെയും ഭക്ഷണവും അത് കഴിക്കുന്ന രീതിയും വ്യത്യസമാണ്. ഇപ്പോഴിതാ ചൈനയില്‍ എത്തിയ ഇന്ദ്രന്‍സ് ഭക്ഷണം കഴിക്കാന്‍ പെടാപാടുപെടുന്നു.

ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ അറിയാത്ത തന്നെ സ്വയം കളിയാക്കുകയാണ് ഇന്ദ്രന്‍സ്.  ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ അറിയാത്ത തന്നെ അവിടത്തെ ഷെഫ് എങ്ങനെയാണ് അത് ഉപയോഗിക്കേണ്ടതെന്ന് പഠിപ്പിക്കുന്ന വീഡിയോ തന്‍റെ ഫെയ്സ്ബൂക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് ഇന്ദ്രന്‍സ്.

പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ എന്ന കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

വീഡിയോ കാണാം:

ചൈനയിലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇന്ദ്രന്‍സ്. സംവിധായകന്‍ ഡോ.ബിജുവും, സക്കറിയ മുഹമ്മദും ഇന്ദ്രന്‍സിനൊപ്പമുണ്ട്. 

മേളയില്‍ പ്രദര്‍ശിപ്പിച്ച വെയില്‍മരങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്ദ്രന്‍സാണ്. ചിത്രത്തിന്‍റെ സംവിധായകനാണ് ഡോ. ബിജു.

ഔട്ട്‌സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് അവാര്‍ഡാണ് വെയില്‍മരങ്ങള്‍ സ്വന്തമാക്കിയത്. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് വെയില്‍മരങ്ങള്‍.