close

News WrapGet Handpicked Stories from our editors directly to your mailbox

'ഹായ് ഡാഡി'; ഗര്‍ഭിണിയെന്ന് സൂചന നല്‍കി ദീപിക!!

 ഒരു ബേബി ഇമോജിയും, ലവ് ഇമോജിയും ദീപിക അതിനൊപ്പം ചേര്‍ത്തിരുന്നു.

Sneha Aniyan | Updated: Aug 19, 2019, 04:35 PM IST
'ഹായ് ഡാഡി'; ഗര്‍ഭിണിയെന്ന് സൂചന നല്‍കി ദീപിക!!

ൺവീർ സി൦ഗും ദീപിക പദുക്കോണും ആരാധകരുടെ ഇഷ്ട താര ദമ്പതികളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെ ഉള്ളവരാണ്.  

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിവാഹ ശേഷമുള്ള ചിത്രങ്ങളും ഏറെ ആകാംഷയോടെ കാത്തിരുന്നവരാണ് ആരാധകര്‍. 

ആറു വർഷത്തെ പ്രണയത്തിന് ശേഷ൦ വിവാഹിതരായ ഇരുവരുടെയും ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വലിയ ആരാധക ശ്രദ്ധയാണ് ലഭിക്കാറുള്ളത്. 

ഇപ്പോഴിതാ, അങ്ങനെയൊരു ലൈവ് വീഡിയോയില്‍ താന്‍ ഗര്‍ഭിണിയാണെന്ന് സൂചന നല്‍കിയിരിക്കുകയാണ് ദീപിക. 

ഇന്‍സ്റ്റഗ്രാം ആരാധകര്‍ക്കായി രണ്‍വീര്‍ നടത്തിയ ലൈവിനിടെയായിരുന്നു ദീപികയുടെ അപ്രതീക്ഷിത സന്ദേശമെത്തിയത്. 

ദീപികയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നുമാണ് സന്ദേശമെത്തിയത്. 'ഹായ് ഡാഡി' എന്നായിരുന്നു സന്ദേശത്തില്‍ ദീപിക കുറിച്ചിരുന്നത്. 

കൂടാതെ, ഒരു ബേബി ഇമോജിയും, ലവ് ഇമോജിയും ദീപിക അതിനൊപ്പം ചേര്‍ത്തിരുന്നു. ഇതാണ് ആരാധകരെ കൂടുതല്‍ ആശയ കുഴപ്പത്തിലാക്കിയത്. 

 

 

 

കൂട്ടുകാരെ ട്രോളാന്‍ ഒരു മടിയും കാണിക്കാത്ത അര്‍ജ്ജുന്‍ കപൂറും രണ്‍വീറിന്‍റെ ലൈവില്‍ കമന്‍റുമായെത്തി. ചേട്ടനും ചേട്ടത്തിയും നിങ്ങള്‍ക്ക് ഒരാളെ തരാന്‍ പോകുന്നു (Baba, Bhabhi is gonna give you one)- എന്നായിരുന്നു അര്‍ജ്ജുന്‍റെ കമന്‍റ്.

ദീപികയുടെയും അര്‍ജ്ജുന്‍റെയും കമന്‍റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ദീപിക ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ച ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ്. 

എന്നാല്‍, തന്നെ 'ബേബി' എന്ന് അഭിസംബോധന ചെയ്ത രണ്‍വീറിനെ 'ഡാഡി' എന്ന് വിളിച്ച് ദീപിക കളിയാക്കുകയായിരുന്നു എന്നാണ് മറ്റൊരു കൂട്ടം ആരാധകരുടെ വാദം.