Video: അയ്യോ.. അച്ചന്‍മാര്‍ക്ക് എനര്‍ജി കൂടിയ കുഴപ്പമാട്ടോ!!

മോഹൻലാലും സംഘവും ചേർന്ന് മാർഗം കളി ചെയ്യുന്ന രംഗം.

Last Updated : Sep 1, 2019, 02:45 PM IST
Video: അയ്യോ.. അച്ചന്‍മാര്‍ക്ക് എനര്‍ജി കൂടിയ കുഴപ്പമാട്ടോ!!

ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 

'കുഞ്ഞാടെ നിന്‍റെ മനസ്സില്‍' എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്കാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 

ശങ്കര്‍ മഹാദേവന്‍, ബിബി മാത്യു, സുല്‍ഫിക്ക്, ദേവിക സൂര്യ പ്രകാശ്, വൃന്ദ ഷമീക്ക് ഘോഷ്, ഹരിതാ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'.

'മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'വെള്ളിമൂങ്ങ'. 'ചാര്‍ളി' തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ജിബി-ജോജു ടീം ആദ്യമായി സ്വതന്ത്ര സംവിധായകരാകുന്ന ചിത്രമാണ്‌ ഇട്ടിമാണി. 

മോഹൻലാലും സംഘവും ചേർന്ന് മാർഗം കളി ചെയ്യുന്ന രംഗം അടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷാജി കുമാറാണ്. ആശിര്‍വാദ് സിനിമാസിന്‍റെ 27ാമത്തെ പ്രൊജക്റ്റാണിത്.

Trending News