സംവിധായകനാകാനൊരുങ്ങി IV Sasiയുടെ മകൻ, അരങ്ങേറ്റം തെലുങ്ക് ചിത്രത്തിലൂടെ...

അശോക് സെൽവൻ, നിത്യാ മേനോൻ (Nithya Menon), റിതു വർമ്മ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കുന്ന  ചിത്രത്തിന്റെ പേര് 'നിന്നിലാ നിന്നിലാ' എന്നാണ്. 

Written by - Sneha Aniyan | Last Updated : Oct 19, 2020, 01:45 PM IST
  • നാസർ, സത്യാ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
  • ചിത്രീകരണം പൂർത്തിയായ ചിത്രം നിർമ്മിക്കുന്നത് ബി വി എസ് എൻ പ്രസാദാണ്.
സംവിധായകനാകാനൊരുങ്ങി IV  Sasiയുടെ മകൻ, അരങ്ങേറ്റം തെലുങ്ക് ചിത്രത്തിലൂടെ...

അന്തരിച്ച ചലച്ചിത്രാ സംവിധായകൻ IV Sasiയുടേയും  നടി  സീമയുടെയും മകൻ അനി ഐവി ശശി സംവിധായകനാകുന്നു. തെലുങ്ക്  ചിത്രത്തിലൂടെയാണ് അനിയുടെ സിനിമാ സംവിധാന അരങ്ങേറ്റം.

അശോക് സെൽവൻ, നിത്യാ മേനോൻ (Nithya Menon), റിതു വർമ്മ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കുന്ന  ചിത്രത്തിന്റെ പേര് 'നിന്നിലാ നിന്നിലാ' എന്നാണ്. റൊമാന്റിക്  കോമഡി എന്റർടെയ്നറായ ചിത്രത്തിൽ ഷെഫായാണ് അശോക് സെൽവൻ പ്രത്യക്ഷപ്പെടുന്നത്. നാസർ, സത്യാ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു.

ALSO READ | ട്രാന്‍സ്‌ജെന്‍ഡര്‍ സജനയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പു നല്‍കി ആരോഗ്യമന്ത്രി കെ കെ ശൈലജ

രാകേഷ് മുരുകേശൻ സംഗീതം നൽകുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ദിവാകർ മണിയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അനി തന്നെയാണ്. ചിത്രീകരണം പൂർത്തിയായ ചിത്രം നിർമ്മിക്കുന്നത് ബി വി എസ് എൻ പ്രസാദാണ്.  

 

More Stories

Trending News