ജഗതി ശ്രീകുമാര്‍ അഭിനയം തുടരുന്നു

സിനിമാ മേഖലയുമായി ഇടപെട്ടപ്പോള്‍ ജഗതിക്കുണ്ടായ മാറ്റത്തെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ജഗതി വീണ്ടും അഭിനയം തുടരുന്നത്.    

Last Updated : Jul 1, 2019, 04:18 PM IST
ജഗതി ശ്രീകുമാര്‍ അഭിനയം തുടരുന്നു

ഏഴു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജഗതി ശ്രീകുമാര്‍. ആദ്യം അഭിനയിച്ചത് തൃശൂര്‍ ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യത്തിലാണ്.

അതിന് ശേഷം കബീറിന്‍റെ ദിവസങ്ങള്‍ എന്ന ചിത്രത്തിലും ജഗതി വേഷമിട്ടു. ഈ ചിത്രം ഉടനെ തീയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

ഇപ്പോഴിതാ കെ. മധുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തില്‍ ജഗതി ഭാഗമാകുമെന്നാണ് സൂചന. മമ്മൂട്ടി സേതുരാമയ്യര്‍ ആയി വീണ്ടുമെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയായെന്നാണ് സൂചന.  

വാഹനാപകടത്തെ തുടര്‍ന്ന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി ചെറുതായി സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. സിനിമാ മേഖലയുമായി ഇടപെട്ടപ്പോള്‍ ജഗതിക്കുണ്ടായ മാറ്റത്തെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ജഗതി വീണ്ടും അഭിനയം തുടരുന്നത്.  

Trending News