)
ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ നേടി "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള". സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള". ആദ്യ ഷോ മുതൽ തന്നെ ചിത്രത്തിന് മികച്ച സ്വീകരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്.
നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് ചിത്രത്തിന്റെ നിർമാതാവ്. സേതുരാമൻ നായർ കങ്കോൾ ആണ് സഹനിർമാതാവ്.
കോർട്ട് റൂം ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ, ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായാണ് സുരേഷ് ഗോപി വേഷമിട്ടിരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ സുരേഷ് ഗോപി എന്ന നടൻ്റെയും താരത്തിൻ്റെയും തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ കാണാനാകുന്നത്.
തീപ്പൊരി പാറുന്ന ഡയലോഗ് ഡെലിവറി കൊണ്ടും കിടിലൻ ആക്ഷൻ കൊണ്ടും ഗംഭീര അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും സുരേഷ് ഗോപി ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ജാനകിയായി തൻ്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് അനുപമ പരമേശ്വരൻ സമ്മാനിച്ചത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, അസ്കർ അലി എന്നിവരുടെയും പ്രകടനങ്ങൾ ശ്രദ്ധേയമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.