NAMO Trailer: ജയറാം... നിനക്ക് അവാര്‍ഡുകള്‍ ഉറപ്പ്; പ്രശംസിച്ച് ചിരഞ്ജീവി

ജയറാമിനെ നായകനാക്കി തയാറാക്കിയ സംസ്കൃത ചിത്രം 'നമോ'യുടെ ട്രെയിലര്‍ പുറത്ത്. 

Last Updated : Jul 26, 2020, 06:51 PM IST
  • പുരാണത്തിലെ കൃഷ്ണ-കുചേല കഥ പറയുന്ന ചിത്രത്തില്‍ കുചേലന്റെ കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.
NAMO Trailer: ജയറാം... നിനക്ക് അവാര്‍ഡുകള്‍ ഉറപ്പ്; പ്രശംസിച്ച് ചിരഞ്ജീവി

ജയറാമിനെ നായകനാക്കി തയാറാക്കിയ സംസ്കൃത ചിത്രം 'നമോ'യുടെ ട്രെയിലര്‍ പുറത്ത്. 

തെലുങ്ക് താരം ചിരഞ്ജീവി(Chiranjeevi)യാണ് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ (Twitter) പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. #NAMO #SanskritMovie #Jayaram #VijeeshMani എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചാണ്‌ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ജയറാമിന്റെ പ്രകടനവും മേക്കോവറും മാസ്മരികമാണെന്നും ചിരഞ്ജീവി കുറിച്ചു. 

നമോയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

കൂടാതെ, ഇതിലെ പ്രകടനം ജയറാമിനെ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹാനാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുരാണത്തിലെ കൃഷ്ണ-കുചേല കഥ പറയുന്ന ചിത്രത്തില്‍ കുചേലന്റെ കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. കുചേലന്റെ കഥാപാത്രം ചെയ്യാനായി 20 കിലോയിലധികം ഭാരം ജയറാം കുറിച്ചിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. യു. പ്രസന്നകുമാര്‍ എസ്എന്‍ മഹേഷ്‌ ബാബു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജീഷ് മണിയാണ്. 

'താങ്കളുടെ ചക്കിയെ കല്യാണം കഴിക്കാന്‍ ഒരുക്കമാണ്' -ജയറാമിനോട് 'ചങ്ക്'!!

അനൂപ്‌ ജലോട്ടയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. സന്‍കാര്‍ ദേശായി, മമനയന്‍, പ്രകാശ്, കൃഷ്ണ ഗോവിന്ദ്, അഞ്ജലി നായര്‍, മൈഥിലി ജവേക്കാര്‍, മീനാക്ഷി, സാനിയ, മാസ്റ്റര്‍ സായന്ത്‌ എന്നിവരാണ്‌ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More Stories

Trending News