Video: നോക്കണ്ട; ഇതാണ് ഇപ്പോഴത്തെ സ്റ്റൈല്‍!

സ്റ്റൈല്‍ ഐക്കണ്‍ എന്ന നിലയില്‍ ശ്രദ്ധയാര്‍ജ്ജിച്ച ജെന്നിഫറിന്‍റെ പുത്തന്‍ സ്റ്റൈല്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 

Updated: Aug 4, 2018, 12:38 PM IST
 Video: നോക്കണ്ട; ഇതാണ് ഇപ്പോഴത്തെ സ്റ്റൈല്‍!

വ്യത്യസ്തമായ വസ്ത്രധാരണ ശൈലി കൊണ്ട് ഒരുപാട് തവണ ആരാധകരെ ഞെട്ടിച്ച താരമാണ് അമേരിക്കൻ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപ്പസ്. 

സ്റ്റൈല്‍ ഐക്കണ്‍ എന്ന നിലയില്‍ ശ്രദ്ധയാര്‍ജ്ജിച്ച ജെന്നിഫറിന്‍റെ പുത്തന്‍ സ്റ്റൈല്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 

2018ലെ എംടിവി വീഡിയോ മ്യൂസിക് അവാര്‍ഡ്‌ ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജെന്നിഫറിന്‍റെ ബൂട്ട്സ് കണ്ട് അന്തം വിട്ട് നില്‍ക്കുകയായിരുന്നു ചടങ്ങിനെത്തിയ മറ്റുള്ളവര്‍. 

ഒറ്റ നോട്ടത്തില്‍ ജീന്‍സ് അഴിഞ്ഞുവീണതാണെന്ന് തോന്നുന്ന രീതിയിലുള്ള ബൂട്ട്സാണ് ജെന്നിഫറിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയത്‌.  

ആഡംബര ബ്രാൻഡായ വെർസാച്ചിയുടെ ഏറ്റവും പുതിയ ഡെനിം ബൂട്ടുകളാണ് ജെന്നിഫർ ധരിച്ചിരിക്കുന്നത്. വെള്ള ഷർട്ടിനൊപ്പം ജീൻസ് ധരിക്കാതെയുള്ള ബൂട്ട് ലുക്ക് ഫാഷൻ ലോകത്ത് ട്രെൻഡായിക്കഴിഞ്ഞു.

എന്നാല്‍, ജെന്നിഫറിന്‍റെ ഈ പുത്തന്‍ ലുക്കിനെ എതിര്‍ത്ത് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതുകൂടാതെ, ഒറ്റ നോട്ടത്തില്‍ ബൂട്ടാണിതെന്ന് മനസിലാകാത്തവര്‍ ജെന്നിഫര്‍ ലോപ്പസിന്‍റെ ജീന്‍സ് അഴിഞ്ഞു വീണു എന്ന തരത്തിലുള്ള ട്രോളുകളും പങ്ക് വെച്ചു. 

'ജീൻസ് ഒഴിവാക്കൂ, ബൂട്ട് ധരിക്കൂ' എന്ന ഹാഷ്ടാഗിലാണ് ജെന്നിയുടെ ഈ അടിപൊളി ചിത്രങ്ങൾ പ്രചരിക്കുന്നത്.