Video: ജിമ്മിക്കി കമ്മലിന് ചുവടുവെച്ച് ജ്യോതിക!

എംഎസ് ഭാസ്‌കര്‍, മനോബാല, ഉമ പദ്മനാഭര്‍, മോഹന്‍ രാമന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Last Updated : Nov 13, 2018, 11:37 AM IST
Video: ജിമ്മിക്കി കമ്മലിന് ചുവടുവെച്ച് ജ്യോതിക!

മൂഹ മാധ്യമങ്ങള്‍ ഏറെ ഓള൦ സൃഷ്ടിച്ച മലയാളം ഗാനമാണ് ‘എന്‍റമ്മേടെ ജിമ്മിക്കി കമ്മല്‍’. 

യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഈ മലയാള ഗാന൦ ഇപ്പോള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.

ജ്യോതിക നായികാ വേഷത്തിലെത്തുന്ന തമിഴ് ചിത്രം 'കാട്രിന്‍ മൊഴി'യിലൂടെയാണ് മലയാളികളുടെ പ്രിയ ഗാനം വീണ്ടും ബിഗ്‌ സ്ക്രീനിലേക്കെത്തുന്നത്. 

റീമിക്സുകളില്ലാതെയാണ് ജിമ്മിക്കി കമ്മല്‍ കാട്രിന്‍ മൊഴിയില്‍ എത്തുന്നത്. ജ്യോതികയ്‌ക്കൊപ്പം ലക്ഷ്മി മഞ്ചു, സാന്ദ്ര എന്നിവരും ഗാനരംഗത്തുണ്ട്. 

ലാല്‍ ജോസ് സംവിധാനം ചെയ്ത 'വെളിപാടിന്‍റെ പുസ്തകം' എന്ന ചിത്രത്തിലെ ഗാനമാണ് ‘എന്‍റമ്മേടെ ജിമ്മിക്കി കമ്മല്‍’. അനില്‍ പനച്ചൂരാന്‍ രചിച്ച് ഷാന്‍ റഹ്മാന്‍ സംഗീത നല്‍കിയ ഈ ഗാനം ഇന്ത്യയ്ക്ക് പുറത്ത് പോലും വന്‍തരംഗമായി മാറിയിരുന്നു. 

രാധാ മോഹന്‍ സംവിധാന൦ ചെയ്യുന്ന കാട്രിന്‍ മൊഴിയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എഎച്ച് കാഷിഫ് ആണ്. മൊഴി എന്ന ചിത്രത്തിന് ശേഷം ജ്യോതികയും രാധാ മോഹനു൦ ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി. 

എംഎസ് ഭാസ്‌കര്‍, മനോബാല, ഉമ പദ്മനാഭര്‍, മോഹന്‍ രാമന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വിദ്യാ ബാലന്‍ പ്രധാന കഥാപാത്രമായി എത്തിയ ഹിന്ദി സിനിമയായ തുമ്ഹാരി സുലുവിന്‍റെ തമിഴ് റീമേക്കാണ് ജ്യോതികയുടെ കാട്രിന്‍ മൊഴി.

വിദാര്‍ഥ് ആണ് ജ്യോതികയുടെ ഭര്‍ത്താവിന്‍റെ വേഷത്തിലെത്തുന്നത്. ഹിന്ദിയില്‍ മാനവ് കൗള്‍ ആയിരുന്നു ഈ വേഷം കൈകാര്യം ചെയ്തിരുന്നത്. ധനന്‍ജയനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Trending News