ജിയോ ഹോട്ട്സ്റ്റാർ ഇതുവരെ പുറത്തിറക്കിയ സീരീസുകൾ ഒക്കെ തന്നെ വലിയ ജനശ്രദ്ധ നേടിയവയാണ്. കേരള ക്രൈം ഫയൽസ് തുടങ്ങി 1000 ബേബീസ് വരെ പ്രേക്ഷകർ സ്വീകരിച്ചവയാണ്. ഇതിൽ കേരള ക്രൈം ഫയൽസിന്റെ രണ്ടാം ഭാഗവും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ രണ്ട് ഹിറ്റ് സീരീസുകളുടെ തുടർ ഭാഗങ്ങൾ ഹോട്ട്സ്റ്റാർ അനൗൺസ് ചെയ്തിരിക്കുകയാണ്.
കേരള ക്രൈം ഫയൽസ്, 1000 ബേബീസ് എന്നിവയുടെ അടുത്ത ഭാഗങ്ങളാണ് ഹോട്ട്സ്റ്റാർ അനൗൺസ് ചെയ്തിരിക്കുന്നത്. കേരള ക്രൈം ഫയൽസിന്റെ മൂന്നാമത്തെ സീസണും 1000 ബേബീസിൻ്റെ രണ്ടാമത്തെ സീസണുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീർ ആണ് കേരള ക്രൈം ഫയൽസിന്റെ സംവിധായകൻ. ആദ്യ രണ്ട് ഭാഗങ്ങൾക്കും വലിയ പ്രേക്ഷകപ്രീതി ലഭിച്ചിരുന്നു. കിഷ്കിന്ധാ കാണ്ഡം, എക്കോ എന്നീ ചിത്രങ്ങളുടെ രചയിതാവ് ബാഹുൽ രമേശ് ആണ് രണ്ടാം സീസണിന്റെ തിരക്കഥ ഒരുക്കിയത്.
Also Read: Padayappa 2: പടയപ്പയ്ക്ക് രണ്ടാം ഭാഗം; റീ റിലീസിന് മുൻപ് രജനിയുടെ പ്രഖ്യാപനം
നജീം കോയ ആണ് 1000 ബേബീസ് എന്ന ക്രൈം ത്രില്ലർ സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ഈ സീരിസിനും ലഭിച്ചത്. നജീം കോയ, അറൂസ് ഇർഫാൻ എന്നിവർ ചേർന്നാണ് തിരക്കഥയെഴുതിയത്. റഹ്‌മാൻ, നീന ഗുപ്ത, സഞ്ജു ശിവറാം എന്നിവരാണ് ചിത്രങ്ങളിലെ പ്രധാന വേഷങ്ങൾ ചെയ്തത്.
ജിയോഹോട്ട്സ്റ്റാറിന്റെ 'ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട്' ഇവന്റിൽ വച്ചാണ് സീരിസുകളുടെ തുടർഭാഗം അനൗൺസ് ചെയ്തത്. ചെന്നൈയിൽ വച്ചായിരുന്നു ഇവന്റ്. എന്നാൽ ഇവയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഹോട്ട്സ്റ്റാറിന്റെ ഇനി വരാനിരിക്കുന്ന പുതിയ സിനിമകളും മറ്റു ഷോകളും ഇതിനൊപ്പം പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









