close

News WrapGet Handpicked Stories from our editors directly to your mailbox

പ്രതിഫലം വാങ്ങി വഞ്ചിച്ചു; ഷെയ്നിനെതിരെ ജോബി!!

ഉറക്കത്തില്‍ മുടി വെട്ടിയത് അറിഞ്ഞില്ലെന്ന ഷെയ്ന്‍റെ വാദത്തെയും ജോബി ചോദ്യം ചെയ്തു. 

Sneha Aniyan | Updated: Oct 17, 2019, 03:43 PM IST
പ്രതിഫലം വാങ്ങി വഞ്ചിച്ചു; ഷെയ്നിനെതിരെ ജോബി!!

എറണാകുളം: വധഭീഷണിയുണ്ടെന്ന യുവ മലയാള ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന്‍റെ ആരോപണത്തില്‍ മറുപടിയുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്.

30 ലക്ഷം കൈപ്പറ്റി ഷെയ്ന്‍ വഞ്ചിച്ചുവെന്നും ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എറണാകുളത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജോബി പറഞ്ഞു. 

30 ലക്ഷം രൂപ പ്രതിഫലത്തില്‍ ആരംഭിച്ച സിനിമയ്ക്കിടെ ഷെയ്ന്‍ 10ലക്ഷം അധികമായി ചോദിച്ചുവെന്നും ഒരു മടിയും കൂടാതെ താനത് നല്‍കിയെന്നും ജോബി പറയുന്നു. 

സിനിമയുമായി സഹകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു ഷെയ്നിനോട് പറഞ്ഞതായി സമ്മതിച്ച ജോബി തന്‍റെ അവസ്ഥ പറയുക മാത്രമാണുണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു.  

നാല് കോടി 82 ലക്ഷം രൂപയാണ് ഇതുവരെ ചിത്രത്തിനായി മുടക്കിയതെന്നും ഇനിയും ചിത്രീകരണം നീണ്ടാല്‍ അത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് മനസിലാക്കിയാണ് നായകനോട് കൂടുതല്‍ സമയം 'വെയിലി'നായി ചിലവഴിക്കാന്‍ ആവശ്യപ്പെട്ടത്. -ജോബി പറഞ്ഞു. 

വെയിലിന്‍റെ ചിത്രീകരണം തീരുന്നത് വരെ മുടിയും തടിയും വടിക്കരുതെന്ന നിബന്ധന ഷെയ്ന്‍ ലംഘിച്ചതായും നിര്‍മ്മാതാവ് ആരോപിക്കുന്നു. 

ഉറക്കത്തില്‍ മുടി വെട്ടിയത് അറിഞ്ഞില്ലെന്ന ഷെയ്ന്‍റെ വാദത്തെയും ജോബി ചോദ്യം ചെയ്തു. 

സ്വന്തം മുടി വെട്ടുന്നതു പോലും അറിയാത്ത വിധം ഷെയിനെ എന്താണ് സ്വാധീനിക്കുന്നതെന്താണെന്നാണ്? -ജോബി ചോദിച്ചു. 

ഷെയ്ന്‍ ആരോപണങ്ങളുമായി എത്തുന്നതിന് മുന്‍പ് ഷെയ്നിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിരുന്നതായും അതിന്‍റെ നിയമ നടപടികളുമായി മുന്നോട്ട് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ഒക്ടോബര്‍ 16ന് റിലീസ് ചെയ്യേണ്ട ചിത്രം നവംബര്‍ 16ലേക്ക് മാറ്റിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും ഷെയ്ൻ വന്നാൽ 10 ദിവസത്തെ ഷൂട്ടിംഗ് കൊണ്ട് ചിത്രം പൂർത്തിയാക്കാനാക്കുമെന്നും ജോബി പറഞ്ഞു.