)
സംവിധായകൻ ഷാജി കൈലാസും നടൻ ജോജു ജോർജും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വരവി’ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. “റിവഞ്ച് ഈസ് നോട്ട് എ ഡേർട്ടി ബിസിനസ്” എന്ന ടാഗ്ലൈനുമായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ചിത്രമൊരു മാസ്സ്, ആക്ഷൻ എന്റെർറ്റൈനെർ ആയിരിക്കുമെന്ന് ഉറപ്പു നൽകുന്നതാണ്.
മലയാളത്തിൽ ആദ്യമായി ഒരു സിനിമയിൽ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഷാജി കൈലാസിന്റെ സംവിധാനവും, ജോജുവിന്റെ അഭിനയവും കൂടെ ആകുന്നതോടെ തീപ്പൊരി ആക്ഷൻ എന്റർടെയ്നർ ഒരുങ്ങുമെന്ന് ഉറപ്പാണ്. എ.കെ. സാജനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. സഹ നിർമാണം- ജോമി ജോസഫ്. സംഗീതം: സാം സി.എസ്. ഛായഗ്രഹണം: സുജിത് വാസുദേവ്. എഡിറ്റിംഗ്: ഷമീർ മുഹമ്മദ്. ആർട്ട്: സാബു റാം. ആക്ഷൻ: ഫീനിക്സ് പ്രഭു, കലയ് കിങ്സൺ. പിആർഒ: മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.