Churuli Movie Controversy: ചുരുളിയിൽ തർക്കം തുടരുന്നു; തെറിയെച്ചൊല്ലി ജോജു-ലിജോ വാക്പോര്

Actor Joju George: തെറി പറയുന്ന വേര്‍ഷന്‍ അവാര്‍ഡിന് മാത്രമേ അയക്കുകയുള്ളുവെന്ന് തന്നോട് പറഞ്ഞിരുന്നതെന്ന് ജോജു ജോർജ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 26, 2025, 09:15 PM IST
  • സിനിമയുടെ ചിത്രീകരണ വേളയിൽ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലന്ന് ലിജോ ജോസ് ഫേസ്ബുക്കിൽ കുറിച്ചു
  • ഒരു അവസരം ലഭിക്കുകയാണെങ്കിൽ ഉറപ്പായും ചുരുളി തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നും ലിജോ ജോസ് വ്യക്തമാക്കി
Churuli Movie Controversy: ചുരുളിയിൽ തർക്കം തുടരുന്നു; തെറിയെച്ചൊല്ലി ജോജു-ലിജോ വാക്പോര്

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് ജോജു ജോർജും ലിജോ ജോസ് പെല്ലിശേരിയും തമ്മിൽ വാക്പോര്. തെറി പറയുന്ന വേർഷന്‍ റിലീസ് ചെയ്യുമ്പോള്‍ തന്നെ അറിയിച്ചില്ലെന്നും തെറി പറയുന്ന വേര്‍ഷന്‍ അവാര്‍ഡിന് മാത്രമേ അയക്കുകയുള്ളുവെന്നുമായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്ന് ജോജു ജോർജ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Add Zee News as a Preferred Source

ചുരുളിയിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്നും സിനിമയുടെ തെറി ഇല്ലാത്ത വേർഷൻ ഉണ്ടായിരുന്നെന്നും ജോജു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിന് മറുപടിയായി ലിജോ ജോസ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. ജോജുവിന് നൽകിയ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന രേഖകൾ ഉൾപ്പെടെ ലിജോ ഫേസ്ബുക്കിൽ പങ്കുവച്ചു.

സിനിമയുടെ ചിത്രീകരണ വേളയിൽ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലന്നും ലിജോ ജോസ് ഫേസ്ബുക്കിൽ കുറിച്ചു. ഒരു അവസരം ലഭിക്കുകയാണെങ്കിൽ ഉറപ്പായും ചുരുളി തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നും ലിജോ ജോസ് ഫെസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഒരു തുണ്ട് കടലാസ് മാത്രം പുറത്ത് വിടാതെ മുഴുവൻ കരാറും പുറത്ത് വിടാൻ തയ്യാറാകണമെന്ന് ഇതിന് മറുപടിയായി ജോജു പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News