ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയതാരം ജൂനിയർ എൻടിആർ, കെജിഎഫ് സീരീസ്, സലാർ തുടങ്ങിയ സെൻസേഷണൽ ബ്ലോക്ക്ബസ്റ്ററുകൾ നൽകിയ സംവിധായകൻ പ്രശാന്ത് നീലുമായി കൈകോർക്കുന്ന ചിത്രം ഓരോ അന്നൗൺസ്‌മെന്റിലും ആരാധകരുടെ ആവേശം വർദ്ധിപ്പിക്കുകയാണ്. മൈത്രി മൂവീസും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന എൻടിആർ - പ്രശാന്ത് നീൽ ചിത്രത്തിൽ ജൂനിയർ എൻടിആർ ഏപ്രിൽ 22ന് ജോയിൻ ചെയ്യും.
എൻടിആർ നീൽ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മുൻപ് തന്നെ ചിത്രീകരണം ആരംഭിച്ചിരുന്നു. ആരാധകർ വളരെയധികം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്ന ഈ പ്രോജക്റ്റിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചിരുന്നു. ഏപ്രിൽ 22 ന് എൻടിആർ ഹൈദരാബാദിൽ നിന്ന് കർണാടകയിലേക്ക് എത്തും. ഏപ്രിൽ 22 ന് ഔദ്യോഗികമായി സെറ്റിൽ ജോയിൻ ചെയ്യും.
എൻടിആറും പ്രശാന്ത് നീലും സൃഷ്ടിക്കാൻ പോകുന്ന മാജിക്കിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം തുടങ്ങി നിരവധി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. പ്രശസ്ത നിർമ്മാണ കമ്പനികളായ മൈത്രി മൂവി മേക്കേഴ്‌സും എൻടിആർ ആർട്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സ്, എൻടിആർ ആർട്‌സ് എന്നീ ബാനറുകളിൽ കല്യാണ്‍ റാം നന്ദമുരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്നു. രവി ബസ്രൂർ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകും. രചന, സംവിധാനം: പ്രശാന്ത് നീൽ, പ്രൊഡക്ഷൻ ഡിസൈൻ: ചലപതി, ഡിഒപി: ഭുവൻ ഗൗഡ, സംഗീതം: രവി ബസ്രൂർ, നിർമ്മാതാക്കൾ: കല്യാൺ റാം, നന്ദമുരി, നവീൻ യേർനേനി, രവിശങ്കർ യലമഞ്ചിലി, ഹരികൃഷ്ണ കൊസരാജു, പിആർഒ: പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.