കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ സെൻസർ ബോർഡിനോട് കോടതി വിശദീകരണം തേടി. റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും. അതിന് ശേഷം മാത്രമെ തീരുമാനമെടുക്കുകയുള്ളൂവെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി. വിഷയത്തിൽ നിർമാതാക്കളുടെ ഹർജി മറ്റന്നാൾ പരിഗണിക്കും.
പ്രവീൺ നാരായണൻ സംവിധാനം ചെയ്ത കോർട്ട് റൂം ത്രില്ലർ ചിത്രമായ 'ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നായിരുന്നു സെൻസർ ബോർഡ് നിർദ്ദേശിച്ചത്. തുടർന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചത്.
Also Read: Mirage First Look: കൂമന് ശേഷം ആസിഫും ജീത്തുവും ഒന്നിക്കുന്ന 'മിറാഷ്'; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ജൂൺ 18 ന് സിനിമയുടെ സെൻസറിങ് പൂർത്തിയായിരുന്നു. സെൻസറിംഗ് സർട്ടിഫിക്കറ്റോ ഷോക്കോസോ സിബിഎഫ്സി നൽകുന്നില്ലെന്നായിരുന്നു അണിയറപ്രവർത്തകരുടെ പരാതി. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നായിരുന്നു സിബിഎഫ്സി നിർദ്ദേശിച്ചത്. എന്നാൽ ഇത് സാധിക്കില്ലെന്ന് നിർമാതാക്കളും നിലപാട് അറിയിച്ചതോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു.
അതേസമയം കാരണം വ്യക്തമാക്കാതെയാണ് സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന് സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. സിനിമയുടെ പേര് മാറ്റണമെന്ന് വാക്കാൽ മാത്രമാണ് പറഞ്ഞിരിക്കുന്നതെന്നും പ്രവീൺ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









