video: സ്റ്റൈലിഷ് ലൂക്കില്‍ നടന്നു പക്ഷെ ചെരിപ്പ് ചതിച്ചു ദേ കിടക്കണു

 മുംബൈയിലെ മാളില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരം കജോളിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്‍.  

Last Updated : Jun 23, 2018, 11:27 AM IST
video: സ്റ്റൈലിഷ് ലൂക്കില്‍ നടന്നു പക്ഷെ ചെരിപ്പ് ചതിച്ചു ദേ കിടക്കണു

മുംബൈയിലെ മാളില്‍ ഹെല്‍ത്ത് ആന്‍ഡ് സ്റ്റോറിന്‍റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരം കജോളിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്‍. പരിപാടി നടക്കുന്ന വേദിയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സ്റ്റൈലിഷ് ലൂക്കില്‍ നടന്നു നീങ്ങുകയായിരുന്ന താരത്തിന്‍റെ ചെരിപ്പു ചതിച്ചു. പിന്നെ എന്താ നടന്നതെന്ന് പറയേണ്ടതില്ലല്ലോ.

വീഡിയോ കാണാം:

കാലില്‍ കിടന്ന ചെരിപ്പ് ചതിച്ചതോടെ നല്ല സ്‌റ്റൈലിഷായി തന്നെ താരം തെന്നിവീഴുകയും ചെയ്തു. അംഗരക്ഷകര്‍ താങ്ങി നിര്‍ത്തിയതോടെ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. കജോള്‍ വീഴുന്നതിന്‍റെ വീഡിയോ മാളിലെത്തിയ ആരോധകരിലൊരാളാണ് സോഷ്യല്‍മീഡിയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തരംഗമാകുകയും ചെയ്തു. 

വീഴ്ച പതിവാക്കിയ കജോളിന് ഇത്തരത്തില്‍ മുന്‍പും അബന്ധം പറ്റിയിട്ടുണ്ട്. ദില്‍വാലേയുടെ പ്രമോഷന്‍ പരിപാടിക്കിടെ സമാനമായ രീതിയില്‍ തെന്നിയെങ്കിലും അന്ന് അരുണ്‍ ധവാന്‍ കൂടെയുണ്ടായിരുന്നത് കൊണ്ട് കാജോള്‍ വീഴാതെ രക്ഷപ്പെട്ടു.

വീഡിയോ കാണാം: 

Trending News