close

News WrapGet Handpicked Stories from our editors directly to your mailbox

Teaser: ഈ മൈത്രി ഇനിയിവിടെ വേണ്ട, 'പൊലീസ് സ്റ്റേഷന്‍' അത് മതി!!

സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റില്‍ റിലീസാകും.

Sneha Aniyan | Updated: Jul 14, 2019, 12:14 PM IST
 Teaser: ഈ മൈത്രി ഇനിയിവിടെ വേണ്ട, 'പൊലീസ് സ്റ്റേഷന്‍' അത് മതി!!

ടോവിനോ തോമസിനെ നായകനാക്കി പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന 'കല്‍ക്കി'യുടെ ടീസര്‍ റിലീസ് ചെയ്തു. 50 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. 

ദാക്ഷണ്യമില്ലാതെ എതിരാളികളെ ഇടിച്ച് തെറിപ്പിക്കുന്ന കട്ടക്കലിപ്പൻ പോലീസുകാരന്‍റെ വേഷത്തിലാണ് ടോവിനോ ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റില്‍ റിലീസാകും. സോഷ്യൽ മീഡിയ വഴി പ്രചരിച്ച ടൊവിനോയുടെ പ്രത്യേക ലുക്ക് വൻ ഹിറ്റായിക്കഴിഞ്ഞു.

കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കൽക്കി. 

സെക്കന്‍റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണിന്‍റെ കന്നി സംവിധാന സംരംഭം കൂടിയാണ് കല്‍ക്കി.