)
വമ്പൻ വിതരണക്കാരുമായി കൈകോർത്ത് വേഫെറർ ഫിലിംസിൻ്റെ "ലോക- ചാപ്റ്റർ വൺ: ചന്ദ്ര". ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമായ "ലോക- ചാപ്റ്റർ വൺ:ചന്ദ്ര" കേരളത്തിന് പുറത്ത് വിതരണം ചെയ്യുന്നത് വമ്പൻ വിതരണ കമ്പനികളാണ്.
തമിഴ്നാട് വിതരണം ചെയ്യുന്നത് എ ജി എസ് സിനിമാസും കർണാടകയിൽ എത്തിക്കുന്നത് കന്നഡ താരം രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ എന്ന ബാനറുമാണ്. ചിത്രം ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ എത്തിക്കുന്നത് തെലുങ്കിലെ വമ്പൻ സിനിമാ നിർമ്മാണ- വിതരണ കമ്പനിയായ സിതാര എന്റെർറ്റൈന്മെന്റ്സ് ആണ്.
പെൻ മരുധാർ ടീം ആണ് നോർത്ത് ഇന്ത്യയിൽ "ലോക" വിതരണം ചെയ്യുന്നത്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് റിലീസിനെത്തുന്നത്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കേന്ദ്ര കഥാപാത്രങ്ങൾ. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക'യുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.
"ലോക" എന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ചിത്രത്തിന്റെ പ്രോമോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 'തനി ലോക മുറക്കാരി' എന്ന പേരിൽ റിലീസ് ചെയ്ത ഗാനത്തിന് ജേക്സ് ബിജോയ് ആണ് ഈണം പകർന്നിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത 'ലോക' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവയും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
ഛായാഗ്രഹണം- നിമിഷ് രവി. സംഗീതം- ജേക്സ് ബിജോയ്. എഡിറ്റർ- ചമൻ ചാക്കോ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി. അഡീഷണൽ തിരക്കഥ- ശാന്തി ബാലചന്ദ്രൻ. പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ. കലാസംവിധായകൻ- ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് - റൊണക്സ് സേവ്യർ.
കോസ്റ്റ്യൂം ഡിസൈനർ- മെൽവി ജെ, അർച്ചന റാവു. സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ. ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ. പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, വിനോഷ് കൈമൾ. ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്. പിആർഒ- ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.