ബെംഗളൂരു: മണിരത്നം സംവിധാനത്തിൽ കമൽഹാസൻ നായകനാകുന്ന ചിത്രം 'തഗ് ലൈഫ്' കർണാടകയിൽ ജൂൺ 5ന് റിലീസ് ചെയ്യില്ല. കമൽഹാസന്റെ വിവാദ പരാമർശത്തിന് പിന്നാലെ തഗ് ലൈഫ് കര്‍ണാടകയിൽ നിരോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിനിടെ വിഷയത്തിൽ കമൽഹാസൻ മാപ്പ് എഴുതി നൽകണമെന്ന് കർണാടക ഹൈക്കോടതി ആവർത്തിച്ചു. എന്നാൽ മാപ്പ് പറയാൻ താരം വിസമ്മതിച്ചതോടെ സിനിമ കർണാടകയിൽ മറ്റാന്നാൾ റിലീസിനെത്തില്ല.
ഹർജി ഇനി ജൂൺ 10ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് വീണ്ടും പരിഗണിക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സർക്കാരിനും ഫിലിം ചേംബറിനും കോടതി നോട്ടീസ് അയച്ചു. ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഹർജിയിൽ തീരുമാനമാകാത്തതിനാൽ കര്‍ണാടകയിൽ മാത്രം മറ്റന്നാൾ റിലീസുണ്ടാകില്ല.
Also Read: Ghatti Movie Release: അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം; 'ഘാട്ടി' റിലീസ് തീയതി പുറത്ത്
മാപ്പപേക്ഷയ്ക്കായി നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നായിരുന്നു കമൽഹാസന്‍റെ അഭിഭാഷകൻ വാദിച്ചത്. വിഷയത്തിൽ ഫിലിം ചേംബറുമായി കമൽ ഹാസൻ ചര്‍ച്ച നടത്തട്ടെയെന്നും അതിന് ശേഷം വിധി പറയാമെന്നും കോടതി പറഞ്ഞു. കർണാടക ഫിലിം ചേംബറിന് നൽകിയ കത്ത് കമൽഹാസൻ കോടതിയിൽ സമർപ്പിച്ചു. കത്തിലെ വാചകങ്ങൾ പരിശോധിച്ച കോടതി ഇതിലൊരു വാചകമേ ചേർക്കണ്ടതുള്ളുവെന്ന് എന്ന് പറഞ്ഞു. ജസ്റ്റിസ് നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്.
നടൻ മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ് കോടതി ആവർത്തിച്ചത്. ജനങ്ങളുടെ വികാരം വ്രണപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. ഫിലിം ചേംബറിന് നൽകിയ കത്തിൽ കന്നഡ ഭാഷയോടും കർണാടകക്കാരോടും സ്നേഹം മാത്രമേയുള്ളൂവെന്നാണ് കമൽ എഴുതിയത്. അങ്ങനെയെങ്കിൽ മാപ്പെന്ന ഒറ്റ വാക്കിൽ എല്ലാം അവസാനിപ്പിച്ചാലെന്താണെന്നും കോടതി ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









