പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തഗ് ലൈഫിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. കമൽ ഹാസനും മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, സാന്യ മല്‍ഹോത്ര, സിലമ്പരശൻ, ജോജു ജോർജ്, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് തഗ് ലൈഫ് നിർമിക്കുന്നത്. ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് തഗ് ലൈഫിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
തഗ് ലൈഫിന്റെ കേരളാ പ്രൊമോഷനായി ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും മെയ് 21ന് കൊച്ചിയിലും മെയ് 28ന് തിരുവനന്തപുരത്തും പ്രീ റിലീസ് ചടങ്ങുകളിൽ പങ്കെടുക്കും. എആർ റഹ്മാൻ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച് ചെന്നൈയിലെ സായിറാം കോളേജിൽ മെയ് 24ന് നടക്കും. ചിത്രം ജൂൺ അഞ്ചിനാണ് തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്.
മണിരത്നത്തിനൊപ്പം എആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒന്നിക്കുന്നു. ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകൻ. ആക്ഷൻ കൊറിയോഗ്രാഫി അൻപറിവ് മാസ്റ്റേഴ്സാണ് ചെയ്യുന്നത്. മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രൊഡക്ഷൻ ഡിസൈനർ- ശർമ്മിഷ്ഠ റോയ്, കോസ്റ്റ്യൂം ഡിസൈനർ- ഏകാ ലഖാനി. പിആർഒ- പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









