Kanimangalam Kovilakam: ചിരിപ്പിക്കാനും പേടിപ്പിക്കാനും 'കണിമംഗലം കോവിലകം' എത്തുന്നു; നാളെ മുതൽ തിയേറ്ററുകളിൽ

Kanimangalam Kovilakam Release: കോളേജ് – ഹോസ്റ്റൽ ജീവിതവും സൗഹൃദത്തിന്റെ നിമിഷങ്ങളും ചേർന്ന ട്രെയിലർ ഒരു പൂർണ്ണ ഫൺ റൈഡ് ആകുമെന്ന പ്രതീക്ഷയാണ് നൽകുന്നത്.

Written by - Roniya Baby | Last Updated : Jan 15, 2026, 10:24 PM IST
  • ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം
  • സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്നു
Kanimangalam Kovilakam: ചിരിപ്പിക്കാനും പേടിപ്പിക്കാനും 'കണിമംഗലം കോവിലകം' എത്തുന്നു; നാളെ മുതൽ തിയേറ്ററുകളിൽ

സൂപ്പർ ഹിറ്റ് വെബ് സീരീസായ ‘കണിമംഗലം കോവിലകം’ ബിഗ് സ്ക്രീനിലേക്ക് നാളെ എത്തുന്നു. സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

Add Zee News as a Preferred Source

ക്ലാപ്പ് ബോർഡ്‌ ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളുടെ കീഴിൽ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. കോളേജ് – ഹോസ്റ്റൽ ജീവിതവും സൗഹൃദത്തിന്റെ നിമിഷങ്ങളും ചേർന്ന ട്രെയിലർ ഒരു പൂർണ്ണ ഫൺ റൈഡ് ആകുമെന്ന പ്രതീക്ഷയാണ് നൽകുന്നത്.

അതോടൊപ്പം ഇതൊരു ഹൊറർ–കോമഡി ജോണറിലുള്ള സിനിമയാണെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. ഹൊറർ കോമഡി പ്രമേയത്തിൽ ഒരുങ്ങുന്ന ഈ ചിത്രം യുവപ്രേക്ഷകർക്കും, കുടുംബങ്ങൾക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും. മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭി കൃഷ്, ടോണി കെ ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവർ ഉൾപ്പെടെയുള്ള വലിയ താരനിരയുള്ള ചിത്രത്തിൽ ചലച്ചിത്ര താരങ്ങളായ സ്മിനു സിജോ, ശരത് സഭ തുടങ്ങിയവരും അണിനിരക്കുന്നു.

ഛായാഗ്രഹണം- അജയ് ഫ്രാൻസിസ് ജോർജ്, എഡിറ്റിംഗ്- പ്രേംസായ്, പ്രൊഡക്ഷൻ ഡിസൈൻ- അരുൺ വെഞ്ഞാറമ്മൂട്, സംഗീതം- ഡോൺ വിൻസെന്റ്, കലാസംവിധാനം- അനൂപ് വിജയകുമാർ, വസ്ത്രാലങ്കാരം- സുനിൽ ജോർജ്, കൊറിയൊഗ്രഫി- ഷെരീഫ് മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, കളറിസ്റ്റ്- ദീപക് ഗംഗാധരൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫർ- അഭിഷേക് ശ്രീനിവാസ്, സ്റ്റണ്ട്സ്- അഷ്‌റഫ്‌ ഗുരുക്കൾ, ഫൈനൽ മിക്സിങ്- ഡാൻ ജോസ്, ഗാനരചന- മനു മഞ്ജിത്, സുഹൈൽ കോയ, വൈശാഖ് സുഗുണൻ, അനിറ്റ് കുര്യൻ ബെന്നി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News