നിയമപ്രശ്നങ്ങളെ തുടർന്ന് ജോളിവുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സ് പരിസരം അടച്ചുപൂട്ടിയതോടെ കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോയും നിര്‍ത്തിവച്ചു. ബിഗ് ബോസ് ടീമിനോട് വീടൊഴിഞ്ഞ് പോകണമെന്ന് സർക്കാർ നിർദ്ദേശം നൽകി. നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് സർക്കാർ നടപടി. ബിഗ് ബോസ് കന്നഡയുടെ 12ാം സീസണാണ് ഇതോടെ നിർത്തിവെച്ചത്.
കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് ഇന്നലെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ എത്രയും വേഗം അടച്ചുപൂട്ടണമെന്നായിരുന്നു ഉത്തരവ്. നിയമങ്ങള്‍ പാലിക്കാത്തതിനും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനുമാണ് നടപടിയെടുത്തിരിക്കുന്നത്. ഉള്‍പ്പെടെയാണ് നടപടി. ബിസൂപ്പര്‍ സ്റ്റാര്‍ കിച്ച സുദീപ് ആണ് കന്നഡ ബിഗ് ബോസിന്റെ അവതാരകൻ. സെപ്റ്റംബർ 28നാണ് സീസണ്‍ 12 ആരംഭിച്ചത്.
രാമനഗര തഹസിൽദാർ തേജസ്വിനിയാണ് അടച്ചുപൂട്ടൽ നടപടികൾക്ക് മേൽനോട്ടം വഹിച്ചത്. ഷോ നിർത്തിവെച്ചതോടെ 700ൽ അധികം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ബിഗ് ബോസിന്റെ ടെക്നീഷ്യൻമാർ ഉള്‍പ്പെടെ മൂന്ന് ഷിഫ്റ്റുകളിലായി തുടർച്ചയായി ജോലി ചെയ്ത് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Also Read: Balti Movie: ആക്ഷൻ ഹിറ്റുമായി ഷെയിനിന്റെ മുന്നേറ്റം; മികച്ച അഭിപ്രായം നേടി 'ബൾട്ടി' തിയേറ്ററുകളിൽ
5 കോടിയിലേറെ രൂപ ചെലവിട്ടാണ് ബിഗ് ബോസ് സെറ്റ് നിര്‍മിച്ചത്. നിയമലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടും ബിഗ് ബോസ് പ്രവര്‍ത്തകര്‍ ഷോ തുടരുകയായിരുന്നെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷോ സംസ്ഥാന സർക്കാർ നിർത്തലാക്കുമോ എന്ന ചോദ്യത്തിന് നിയമവ്യവസ്ഥകള്‍ അനുസരിച്ചുള്ള നടപടി പ്രതീക്ഷിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ബിഗ് ബോസ് നിർമാതാക്കൾക്ക് കോടതിയെ സമീപിക്കാന്‍ അവസരമുണ്ടെന്നും അപ്പീല്‍ നല്‍കാമെന്നും ഖണ്ഡെ കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസില്‍ ഉപയോഗിച്ച വൈദ്യുതിഉറവിടം പോലും നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ സർക്കാർ വ്യക്തമാക്കുന്നത്.
രാമനഗര ജില്ലയിലെ ബിദാദിയിലുള്ള വെൽസ് സ്റ്റുഡിയോസ് ആന്റ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന 35 ഏക്കർ വരുന്ന ജോളിവുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സിലാണ് ഷോ നടത്തിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









