)
എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ്ങ് സംവിധാനം നിർവഹിക്കുന്ന 'കണ്ണപ്പ'യുടെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി. വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം ജൂൺ 27, വെള്ളിയാഴ്ചാണ് റിലീസിനെത്തുന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയിൽ വിഷ്ണു മഞ്ചുവാണ് പ്രധാന കഥാപാത്രത്തെ അവതരിക്കുന്നത്. അടുത്തിടെ ചിത്രം വലിയൊരു പ്രതിസന്ധി നേരിട്ടിരുന്നു. സിനിമയുടെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കാണാതെ പോയിരുന്നു.
'വിശ്വാസം ശക്തിയാകുമ്പോൾ - ഒരു യോദ്ധാവ് ജനിക്കുന്നു', എന്ന ക്യാപ്ഷനോടെയാണ് ബുക്കിംഗ് തുടങ്ങിയ വിവരം മോഹൻലാൽ അറിയിച്ചത്. ഒപ്പം ഒരു പോസ്റ്ററും ഷെയർ ചെയ്തിട്ടുണ്ട്. ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസാണ്. റിപ്പോർട്ടുകൾ പ്രകാരം 150-200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. പ്രഭാസും മോഹൻലാലും പ്രതിഫലം വാങ്ങാതെയാണ് ഈ സിനിമയിൽ അഭിനയിച്ചതെന്ന് നേരത്തെ വിഷ്ണു മഞ്ചു വെളിപ്പെടുത്തിയിരുന്നു. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രത്തെ പ്രഭാസും അവതരിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.