ഹൈദരാബാദ്: വിഷ്ണു മഞ്ചു നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് 'കണ്ണപ്പ'. മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സിനിമയുടെ പ്രമോഷൻ ഉൾപ്പെടെ തുടങ്ങാനിരിക്കെ ചിത്രത്തിന് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. സിനിമയുടെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കാണാതായെന്ന പരാതി ഉയർന്നിരിക്കുകയാണ്. ഒരു മാസം കൂടിയെ ഉള്ളൂ ചിത്രത്തിന്റെ റിലീസിന്.
മുംബൈ ആസ്ഥാനമായുള്ള വിഎഫ്എക്സ് വിതരണക്കാരായ ഹൈവ് സ്റ്റുഡിയോ ഡിടിഡിസി കൊറിയർ വഴി ഫിലിം നഗറിലെ 24 ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസിലേക്ക് ഹാർഡ് ഡിസ്ക് അയച്ചിരുന്നു. ഡിടിഡിസിയുടെ ഡെലിവറി രേഖകൾ പ്രകാരം മെയ് 25 ഞായറാഴ്ച ഈ പാക്കേജ് സ്ഥലത്തെത്തിയിട്ടുമുണ്ട്. തുടർന്ന് ഇത് ഓഫീസ് ബോയ് രഘുവിന് കൈമാറിയെന്നും രേഖകളിൽ പറയുന്നു. എന്നാൽ രഘുവിനെ ഓഫീസ് ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ചരിത എന്ന സ്ത്രീക്ക് പാക്കേജ് കൈമാറിയതായാണ് രഘു പറയുന്നത്. ഇവർ നിലവിൽ ഒളിവിലാണെന്നാണ് വിവരം.
സംഭവത്തിൽ 24 ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡ് ഫിലിം ഡയറക്ടർ വിജയകുമാർ റെഡ്ഡി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മറ്റാരുടെയൊക്കെയോ സഹായത്തോടെ ചരിത ഹാർഡ് ഡ്രൈവിലെ ഉള്ളടക്കങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. സിനിമയ്ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നതെന്നും വളരെ സെൻസിറ്റീവും രഹസ്യസ്വഭാവവുമുള്ള കാര്യങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളതെന്നും വിജയകുമാർ റെഡ്ഡി പറഞ്ഞു. പരാതിയിൽ രണ്ട് പേർക്കെതിരെയാണ് ഫിലിം നഗർ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത് മോഹൻ ബാബു നിർമ്മിക്കുന്ന ചിത്രമാണ് കണ്ണപ്പ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയിൽ വിഷ്ണു മഞ്ചുവാണ് പ്രധാന കഥാപാത്രത്തെ അവതരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









