Kantara 2 Movie: 'കൂടുതൽ വിഹിതം വേണം! 'കാന്താര 2' കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്

കാന്താരാ 2 വിന് കേരളത്തിൽ വിലക്ക്. ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് അറിയിച്ചു. ചിത്രത്തിന്റെ കളക്ഷന്റെ 55 ശതമാനം വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ഇത് സാധിക്കില്ലെന്ന് തിയേറ്റർ ഉടമ സംഘടന ഫിയോക്ക് വ്യക്തമാക്കുകയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ആദ്യഭാ​ഗവും പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയായിരുന്നു വിതരണത്തിനെത്തിച്ചത്.

Kantara 2 Movie: 'കൂടുതൽ വിഹിതം വേണം! 'കാന്താര 2' കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്
Image Credit: Kantara 2 | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More