)
2022ൽ പുറത്തിറങ്ങി വലിയ വിജയം നേടിയ ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തതും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും. കന്നഡയിൽ ഇറങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങളാണ് സ്വന്തമാക്കിയത്. ഇതേ തുടർന്ന് അന്യഭാഷകളിലേക്കും ചിത്രം പിന്നീട് മൊഴി മാറ്റി റിലീസ് ചെയ്യുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് റിഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുമുണ്ടായി.
കാന്താരയുടെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ പ്രീക്വലായ കാന്താര ചാപ്റ്റർ 1ന്റെ ഒരുക്കത്തിലായിരുന്നു അണിയറപ്രവർത്തകർ. ഇപ്പോഴിതാ ഇതിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രീകരണം തുടങ്ങി മൂന്ന് വർഷത്തിന് ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയാകുന്നത്. അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ റിഷഭ് ഷെട്ടിയുടെ വോയിസ് ഓവറോടു കൂടിയ വീഡിയോ ടീം പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗവും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
വലിയ കാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. മൂന്ന് വർഷം നീണ്ട ഷൂട്ടാണ് ചിത്രത്തിന്റേത്. 250 ദിവസമായിരുന്നു സിനിമയുടെ ചിത്രീകരണത്തിനായി എടുത്തത്. എന്നാൽ ഈ ചിത്രീകരണത്തിനിടെ സിനിമയുമായി ബന്ധപ്പെട്ട കുറച്ച് പേർ മരണപ്പെടുകയും അപകടങ്ങൾ നിരന്തരം സിനിമയും പിന്തുടരുകയും ചെയ്തു.
അതേസമയം പുറത്തിറക്കിയ വീഡിയോയിൽ ഞാൻ വിശ്വസിച്ച ദൈവം എന്നെ കൈവിട്ടില്ല എന്നാണ് റിഷഭ് ഷെട്ടി പറയുന്നത്. 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നതെന്നാണ് വിവരം. ചിത്രം ഒക്ടോബർ രണ്ടിന് ആഗോളതലത്തിൽ പ്രേക്ഷകരിലേക്ക് എത്തും. ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ ജയറാമും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഗംഭീര ആക്ഷൻ രംഗങ്ങൾ ഈ സിനിമയിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.