Rishab Shetty: `വരാഹ രൂപം` കോപ്പി; തൈക്കൂടം ബ്രിഡ്ജിന്റെ പരാതിയിൽ മറുപടിയുമായി റിഷഭ് ഷെട്ടി
ഗാനം ഇറങ്ങിയതിന് പിന്നാലെ കോപ്പിയടി ആരോപണവുമായി തൈക്കൂടം ബ്രിഡ്ജ് രംഗത്തെത്തുകയായിരുന്നു.
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന കാന്താരയിലെ 'വരാഹ രൂപം' ഗാനത്തിനെതിരെ ഉയർന്ന കോപ്പിയടി വിവാദത്തിൽ പ്രതികരണവുമായി റിഷഭ് ഷെട്ടി. വരാഹ രൂപം കോപ്പിയടിച്ചതല്ലെന്നും തൈക്കൂടം ബ്രിഡ്ജിന്റെ പരാതിക്കെതിരെ പ്രൊഡക്ഷന്‍ ഹൗസ് വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും റിഷഭ് ഷെട്ടി വ്യക്തമാക്കി. കാന്താരയുടെ കേരള പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിലാണ് റിഷഭ് ഇക്കാര്യം വ്യക്തമാക്കിയത്.
കാന്താരയിലെ ദൃശ്യവിരുന്ന് തന്നെയായിരുന്നു 'വരാഹ രൂപം' എന്ന ഗാനം. ഗാനം റിലീസ് ചെയ്തതിന് പിന്നാലെ തൈക്കൂടം ബ്രിഡ്ജ് കോപ്പിയടി ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. അജനീഷ് ലോകേഷ് സംഗീതം നൽകിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്‍റെ കോപ്പിയാണെന്നായിരുന്നു ആരോപണം. വിഷയത്തിൽ തൈക്കൂടം നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
Also Read: Kanthara Box Office: 200 കോടിയും കടന്ന് കാന്താരയുടെ കളക്ഷൻ, വമ്പൻ പ്രതികരണം
തൈക്കൂടം ബ്രിഡ്ജ് നൽകിയ പരാതിയിൽ ഇന്നലെ കോടതിയുടെ നടപടി വന്നിരുന്നു. കോഴിക്കോട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആണ് ഉത്തരവിട്ടത്. തൈക്കൂടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഗാനം ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി. തൈക്കൂടം ബ്രിഡ്ജ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യം പങ്കുവെച്ചിരുന്നു.
ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ്, സംഗീത സംവിധായകൻ എന്നിവരെ കൂടാതെ യൂട്യൂബ്, ആമസോൺ, സ്പോട്ടിഫൈ, വിങ്ക് മ്യൂസിക്, ജിയോസാവൻ തുടങ്ങിയവയോടും തൈക്കൂടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഗാനം ഉപയോഗിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. മ്യൂസിക് അറ്റോർണി സുപ്രീംകോടതി അഡ്വക്കേറ്റ് സതീഷ് മൂർത്തിയാണ് തൈക്കൂടം ബ്രിഡ്ജിന് വേണ്ടി പരാതി ഫയൽ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...