'സ്വയംഭോഗം', ചര്‍ച്ചകളില്‍ ഇടം നേടാന്‍ ഈ വിവാദം കാരണമായി; സ്വരയെ അഭിനന്ദിച്ച് കരണ്‍

വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ ഒട്ടും പിന്നിലല്ല സ്വര ഭാസ്കർ. വസ്ത്രധാരണത്തിന്‍റെ പേരില്‍ ഏറ്റവുമധികം കുറ്റപ്പെടുത്തലുകളും വിവാദങ്ങളും വിട്ടൊഴിയാത്ത സ്വര ഇത്തവണ സിനിമയിലെ രംഗത്തിന്‍റെ പേരിലാണ് വിവാദം സൃഷ്ടിച്ചത്. 'വീരേ ദി വെഡിങ്' എന്ന ചിത്രത്തില്‍ സോനം കപൂർ, കരീന കപൂർ എന്നിവർക്കൊപ്പം അഭിനയിച്ച സ്വര, സ്വയംഭോഗം ചെയ്യുന്ന രംഗം അവതരിപ്പിച്ചതാണ്‌ വിവാദമായത്.

Updated: Jun 13, 2018, 07:50 PM IST

ഈ രംഗം സാമൂഹിക മാധ്യമങ്ങളില്‍ സ്വരയ്ക്കെതിരെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

വിവാദങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണെന്നും അതെപ്പോഴും തുറന്ന ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുമെന്നും അഭിപ്രായപ്പെട്ട കരണ്‍ സ്വയംഭോഗ രംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറായ സ്വരയെ അഭിനന്ദിക്കാനും മടിച്ചില്ല. മോശമായ പ്രതികരണങ്ങളും, ട്രോളുകളും ഒക്കെ ഉണ്ടായെങ്കിലും സ്വയംഭോഗം എന്ന വിഷയം ചര്‍ച്ചകളില്‍ ഇടം നേടാന്‍ ഈ വിവാദം കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരം കാര്യങ്ങള്‍ ദൈവത്തിന് നിരക്കാത്തതും ദൈവദൂഷണമാണെന്നുമൊക്കെ കരുതിയിരിക്കുന്നവര്‍ ഈ വിഷയത്തെകുറിച്ച്‌ മുന്‍നിര മാധ്യമങ്ങളിലൂടെ ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.