KARMA Movie: കർത്താവ് ക്രിയ കർമ്മം; നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ 'കർമ്മ' എബിസി ടാക്കീസിൽ പ്രദർശനം ആരംഭിച്ചു

Karthavu kriya karmam movie: കർത്താവ് ക്രിയ കർമ്മം എന്ന സിനിമ എബിസി ടാക്കീസ് എന്ന ഓടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : May 4, 2025, 03:33 PM IST
  • വില്ലേജ് ടാക്കീസിന്റെ ബാനറിൽ ശങ്കർ എം കെ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്
  • അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നു
KARMA Movie: കർത്താവ് ക്രിയ കർമ്മം; നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ 'കർമ്മ' എബിസി ടാക്കീസിൽ പ്രദർശനം ആരംഭിച്ചു

കർത്താവ് ക്രിയ കർമ്മം എന്ന സിനിമ എബിസി ടാക്കീസ് എന്ന ഓടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു. വില്ലേജ് ടാക്കീസിന്റെ ബാനറിൽ ശങ്കർ എം കെ നിർമ്മിച്ച് അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഈ ചിത്രത്തിലെ അഭിനയത്തിന് പി ആർ ഹരിലാലിന് 2025 ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.

Add Zee News as a Preferred Source

ഡള്ളാസിൽ നടന്ന ഇൻഡിക് ഫിലിം ഉത്സവിൽ മികച്ച ജനപ്രിയ ചിത്രമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. സ്വീഡിഷ് അക്കാദമി ഫോർ  മോഷൻ പിക്ചർ അവാർഡിൻ്റെ മികച്ച പരീക്ഷണ സിനിമക്കുളള ക്രട്ടിക്സ് ചോയ്സ് പുരസ്ക്കാരവും ദുബായ് ഇന്റർനാഷ്ണൽ ഫിലിം കാർണിവലിൽ മികച്ച പരീക്ഷണ സിനിമക്കുള്ള പുരസ്കാരവും നേടി.

ഏഷ്യൻ ടാലന്റ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽൽ മികച്ച പരീക്ഷണ സിനിമക്കുള്ള അവാർഡ് നേടി. സിംഗപ്പൂർ ടെക്കാ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇൻഡോ ഫ്രഞ്ച് ഇൻ്റെ നാഷണൽ ഫിലിം ഫെസ്റ്റിവൽ, റോഹിപ്പ് ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, തിൽശ്രീ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, കൊടൈക്കനാൽ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, പുംബുക്കർ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകളിലും മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങൾ ലഭിച്ചു.

കൂടാതെ ക്വാലാലംപൂർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, റൊമാനിയയിലെ ബെസ്റ്റ് ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, ബംഗ്ലാദേശിലെ സിനിക്കിംഗ് ഫെസ്റ്റിവൽ, റോഷാനി ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, അഹമ്മദാബാദ് ഇന്റർ നാഷണൽ ഫിലിം ഫെസ ഫെസ്റ്റിവൽ, കലാകാരി ഫിലിം ഫെസ്റ്റിവൽ, സ്ക്രീൻ സ്റ്റാർ ഫിലിം ഫെസ്റ്റിവൽ എന്നീ ചലച്ചിത്ര മേളകളിൽ മത്സര വിഭാഗത്തിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.

സതീഷ്ഭാസ്കർ, ഹരിലാൽ, സൂര്യലാൽ, ബിച്ചു അനീഷ്, അരുൺ ജ്യോതി മത്യാസ്, വിനീത്, ഗോപു കൃഷ്ണ, അഖിൽ, ഷമീർ ഷാനു, പ്രണവ്, ഡോക്ടർ റജി ദിവാകർ, ഡോ. വിഷ്ണു കർത്താ, ബിജു ക്ലിക്ക്, അരവിന്ദ്, ഷേർലി സജി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഥാരചന- മോബിൻ മോഹൻ, ശ്യാം സരസ്വതി, സലിം സത്താർ, ടോം ജിത്ത് മാർക്കോസ്. ഛായാഗ്രഹണം- അഭിരാം ആർ ആർ നാരായൺ. എഡിറ്റിം​ഗ്- എബി ചന്ദർ. പശ്ചാത്തല സംഗീതം- ക്രിസ്പി കുര്യാക്കോസ്. സൗണ്ട് ഡിസൈനിംഗ്- ജയദേവൻ. ശബ്ദ മിശ്രണം- ശരത് മോഹൻ. അസോസിയേറ്റ് എഡിറ്റർ- അക്ഷയ് മോൻ. അസോസിയേറ്റ് ഡയറക്ടർ- അച്ചു ബാബു. പിആർഒ- എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News