)
'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്റർടെയ്ൻമെന്റ്സ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാട്ടാളൻ‘. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രം നിർമ്മിക്കുന്നത് ഷരീഫ് മുഹമ്മദ് ആണ്. നവാഗതനായ പോൾ ജോർജ്ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് പ്രൗഡ ഗംഭീരമായ തുടക്കം കുറിച്ചിരിക്കുകയാണ്. മലയാളക്കര ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്. എറണാകുളം ചാക്കോളാസ് പവലിയനിൽ വെച്ചാണ് പൂജ ചടങ്ങ് നടന്നത്.
സിനിമ മേഖലയിലെ പ്രമുഖരും ചിത്രത്തിന്റെ അണിയറപ്രവർത്തകരുമടക്കം നിരവധി പേർ ചടങ്ങിൽ സന്നിഹിതരായി. നിർമ്മാതാവ് ഷരീഫ് മുഹമ്മദും കുടുംബവും അണിയറപ്രവർത്തകരും ചേർന്നാണ് സിനിമയ്ക്ക് ഭദ്രദീപം കൊളുത്തിയത്. 'ബാഹുബലി' ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ ഭാഗമായ ചിറയ്ക്കൽ കാളിദാസൻ എന്ന ഗജകേസരിയാണ് ചടങ്ങലിലേക്ക് അതിഥികളെ വരവേറ്റത്. 'കാട്ടാളൻ' സിനിമയുടെ ടൈറ്റിൽ പതിപ്പിച്ച നെറ്റിപ്പട്ടവുമണിഞ്ഞ് സദസ്സിന്റെ കവാടത്തിൽ തന്നെ കാളിദാസൻ നിലയുറപ്പിച്ചു.
സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിദ്ദീഖ്, ജഗദീഷ്, ബോളിവുഡ് താരം കബീർ ദുഹാൻ സിങ്, ഐ എം വിജയൻ, ആൻ്റണി വർഗ്ഗീസ് പെപ്പെ, ഡയറക്ടർ ഹനീഫ് അദേനി, രജിഷ വിജയൻ, ഹനാൻ ഷാ, ബേബി ജീൻ, ഷറഫുദ്ധീൻ, ഡയറക്ടർ ജിതിൻ ലാൽ, ആൻസൺ പോൾ, സാഗർ സൂര്യ, ഷോൺ റോയ്, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
രജിഷ വിജയനാണ് ചിത്രത്തിൽ നായികയാകുന്നത്. പാൻ ഇന്ത്യൻ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിൽ പെപ്പെ തന്റെ യഥാർത്ഥ പേരായ "ആന്റണി വർഗ്ഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ചിത്രങ്ങൾ ആക്ഷൻ ഒരുക്കിയ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് കാട്ടാളനായി ആക്ഷനൊരുക്കാൻ എത്തുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷ.
കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമാണിത്. ഉണ്ണി ആർ ആണ് ഈ ചിത്രത്തിലെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡന്റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. രെണദേവാണ് ഛായാഗ്രാഹകൻ. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.