'ദൈവമേ കൈതൊഴാ'മെന്ന് ഉറക്കെപ്പാടി കാവ്യാമാധവന്‍!

നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു കാവ്യാമാധവന്‍. സലിം കുമാറിന്‍റെ 'ദൈവമേ കൈതൊഴാം കെ.കുമാറാകണം' എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചു വരികയാണ് വിവാദങ്ങള്‍ക്കിടയിലും കാവ്യ. എന്നാല്‍ ഇക്കുറി നടിയായല്ല, പാട്ടുകാരിയായാണ്‌ കാവ്യയുടെ വരവ്. 

Last Updated : Jan 5, 2018, 08:28 PM IST
'ദൈവമേ കൈതൊഴാ'മെന്ന് ഉറക്കെപ്പാടി കാവ്യാമാധവന്‍!

നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു കാവ്യാമാധവന്‍. സലിം കുമാറിന്‍റെ 'ദൈവമേ കൈതൊഴാം കെ.കുമാറാകണം' എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചു വരികയാണ് വിവാദങ്ങള്‍ക്കിടയിലും കാവ്യ. എന്നാല്‍ ഇക്കുറി നടിയായല്ല, പാട്ടുകാരിയായാണ്‌ കാവ്യയുടെ വരവ്. 

വിജയ് യേശുദാസിനോടൊപ്പമുള്ള ഡ്യുയറ്റ് ഗാനത്തിനു സംഗീതം നാദിര്‍ഷയുടേതാണ്. വരികള്‍ സന്തോഷ് വര്‍മയുടേതും. നാദിര്‍ഷയ്ക്കൊപ്പം അദ്ദേഹത്തിന്റെ അനുജന്‍ സമദ്, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു തുടങ്ങിയവര്‍ ഗാനരംഗത്ത് അണിനിരക്കുന്നുണ്ട്. പ്രയാഗയ്ക്ക് വേണ്ടിയാണ് കാവ്യ ശബ്ദം നല്‍കിയിരിക്കുന്നത്.

Trending News