)
ജിയോ ഹോട്ട്സ്റ്റാർ അവതരിപ്പിച്ച ആദ്യ മലയാളം വെബ് സീരീസ് ആണ് കേരള ക്രൈം ഫയൽസ്. 2023 ജൂൺ 23ന് എത്തിയ സീരീസ് വലിയ ഹിറ്റ് ആയിരുന്നു. കേരള ക്രൈം ഫയൽസ് ഷിജു പാറയിൽ വീട് നീണ്ടകര എന്നായിരുന്നു സീരീസിന്റെ പേര്. അജു വർഗീസ്, ലാൽ എന്നിവരായിരുന്നു ആദ്യ ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സീരീസിന്റെ രണ്ടാം ഭാഗവും വന്നിരിക്കുകയാണ്.
'കേരള ക്രൈം ഫയൽസ് സീസൺ 2; ദി സെർച്ച് ഫോർ സിപിഒ അമ്പിളി രാജു' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. മികച്ച പ്രതികരണങ്ങളാണ് സീരീസിന് ലഭിക്കുന്നത്. രണ്ടാം ഭാഗത്തിൽ ഇന്ദ്രൻസും ഹരിശ്രീ അശോകനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഒന്നാം ഭാഗത്തിനേക്കാൾ മികച്ച് നിൽക്കുന്നതാണ് രണ്ടാം ഭാഗം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സി പി ഒ അമ്പിളി രാജുവിന്റെ തിരോധാനത്തില്‍ തുടങ്ങുന്ന സീരീസ് ആറ് എപ്പിസോഡിലൂടെ സഞ്ചരിച്ച് എത്തിച്ചേരുന്ന പോയിന്റ് ഒരേ സമയം ത്രില്ലിങും ഇമോഷണലി ഹുക്കിങും ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
അജു വർഗീസ്, ലാൽ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരെ കൂടാതെ അര്ജുന് രാധാകൃഷ്ണന്, നവാസ് വള്ളിക്കുന്ന്, രഞ്ജിത്ത് ശേഖര്‍, സഞ്ചു, സുരേഷ് ബാബു, നൂറിന് ഷെരീഫ്, ജിയോ ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ തുടങ്ങിയ വമ്പൻ താരനിരയും അണിനരക്കുന്നുണ്ട്.
ഒരു സെക്സ് വർക്കറിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണമായിരുന്നു ആദ്യ സീരീസിലെ പ്രമേയം. അഹമ്മദ് കബീർ ആണ് ഈ സീരീസ് സംവിധാനം ചെയ്തത്. ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകനാണ് അഹമ്മദ് കബീര്‍. രണ്ടാമത്തെ സീസണും അഹമ്മദ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. സീരീസ് നിർമ്മിക്കുന്നത് മങ്കി ബിസിനസ് (Monkey Business) ആണ്. ഹസ്സൻ റഷീദ്, അഹമ്മദ് കബീർ, ജിതിൻ സ്റ്റാനിസ്ലോസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
കഥ, തിരക്കഥ, സംഭാഷണം - ബാഹുൽ രമേശ്. ഡിഒപി - ജിതിൻ സ്റ്റാനിസ്ലാസ്, എഡിറ്റർ - മഹേഷ് ഭുവനാനന്ദ്, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, പ്രൊഡക്ഷൻ ഡിസൈനർ - പ്രതാപ് രവീന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ - പൗലോസ് തേപ്പാല & ആർജെ മാത്തുക്കുട്ടി, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, സൗണ്ട് മിക്സർ - ഫസൽ എ ബാക്കർ, കോസ്റ്റ്യൂം ഡിസൈനർ - സമീറ സനീഷ്, മേക്കപ്പ് - റോണക്സ് സേവ്യർ, കളറിസ്റ്റ് - ശ്രീക് വാരിയർ, ചീഫ് എഡി - അതുൽ എസ് ദേവ്, ചീഫ് എസി - വൈശാഖ് ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, കലാസംവിധാനം - സതീഷ് നെല്ലായ, അസോസിയേറ്റ് ഡയറക്ടർമാർ - ജോബിൻ ജോൺ വർഗീസ്, ഹിഷാം അൻവർ, രോഹൻ മാത്തൻ, അസോസിയേറ്റ് ഛായാഗ്രാഹകൻ - ദീപു എസ്.കെ, അസിസ്റ്റൻ്റ് ഡയറക്ടർ - ശ്രീജിത്ത് വിദ്യാധരൻ, അസിസ്റ്റൻ്റ് ഛായാഗ്രാഹകർ - രാജ് രഞ്ജിത്ത്, സെഡ്രിക് എസ് മാത്യു.
കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള സീരീസ് ആണ് കേരള ക്രൈം ഫയൽസ്. ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുല്‍ റിജി നായര്‍ ആണ് ആദ്യ സീരീസ് നിർമ്മിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.