മമ്മൂട്ടിയുടെ അംബേദ്‌കര്‍ മൊഴി മാറ്റാന്‍ നിവേദനം

1999ല്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചിത്രീകരിച്ച മമ്മൂട്ടിയുടെ 'അംബേദ്കര്‍' സിനിമ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി കേരള ദളിത് പാന്തേഴ്സ് സംഘടന. 

Last Updated : Feb 22, 2018, 01:01 PM IST
മമ്മൂട്ടിയുടെ അംബേദ്‌കര്‍ മൊഴി മാറ്റാന്‍ നിവേദനം

1999ല്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചിത്രീകരിച്ച മമ്മൂട്ടിയുടെ 'അംബേദ്കര്‍' സിനിമ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി കേരള ദളിത് പാന്തേഴ്സ് സംഘടന. 

സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കേരള ദളിത്പാന്തേഴ്സിന്റെ 30ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് നിവേദനം.

കേന്ദ്ര സര്‍ക്കാര്‍ 9 കോടി ചിലവില്‍ ചിത്രീകരിച്ച അംബേദ്കര്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവര്‍ത്തകരും ഗവേഷകരുമടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കോടതി ഇടപെട്ട് സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

ജബ്ബാര്‍ പട്ടേല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ഒരിക്കല്‍ പോലും ഏതെങ്കിലും ദേശീയ ടി.വി നെറ്റ്വര്‍ക്ക് മുഖേന ചിത്രം പ്രദര്‍ശിപ്പിച്ചിട്ടില്ല. 

Trending News