കേരളാ രാജ്യാന്തര ചലച്ചിത്ര മേള: മത്സരവിഭാഗത്തില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍

ഇരുപത്തിരണ്ടാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യന്‍ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മത്സരവിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങളും ഇന്ത്യന്‍ സിനിമ ഇന്ന്‍ വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളുമാണ് തിരഞ്ഞെടുത്തത്.

Last Updated : Sep 28, 2017, 10:59 AM IST
കേരളാ രാജ്യാന്തര ചലച്ചിത്ര മേള: മത്സരവിഭാഗത്തില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യന്‍ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മത്സരവിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങളും ഇന്ത്യന്‍ സിനിമ ഇന്ന്‍ വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളുമാണ് തിരഞ്ഞെടുത്തത്.

അമിത് വി. മസൂര്‍ക്കര്‍ സംവിധാനം ചെയ്ത ന്യൂട്ടണ്‍ (ഹിന്ദി), റിമ ദാസ് സംവിധാനം ചെയ്ത വില്ലേജ് റോക്ക്സ്റ്റാര്‍സ് (അസമീസ്) എന്നിവയാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്.

നിള മാധവ് പാണ്ഡ സംവിധാനം ചെയ്ത കത്വി ഹവാ (ഹിന്ദി), സഞ്ജീബ് ദേ സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രം സ്മോക്കിംഗ് ബാരല്‍സ്, നിഖില്‍ അല്ലുഗ് സംവിധാനം ചെയ്ത ദരിയ ഗൈക, ലോവ സംവിധാനം ചെയ്ത തീന്‍ ഔര്‍ ആധ, രവി ജാധവ് സംവിധാനം ചെയ്ത ന്യൂഡ് (മറാട്ടി), ദീപേഷ് ജെയ്ന്‍ സംവിധാനം ചെയ്ത ഇന്‍ ദ ഷാഡോസ്‌, പ്രസാദ്‌ ഓക് സംവിധാനം ചെയ്ത കച്ചാ ലിംബു (മറാട്ടി) എന്നിവയാണ് ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Trending News