പ്രളയക്കെടുതി: ചലഞ്ചുമായി ബിജിബാലും ആഷിഖ് അബുവും!!

'പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല' 

Last Updated : Aug 12, 2019, 11:49 AM IST
പ്രളയക്കെടുതി: ചലഞ്ചുമായി ബിജിബാലും ആഷിഖ് അബുവും!!

കൊച്ചി: ഫിറ്റ്നസ് ചാലഞ്ച്, ഐസ്ബക്കറ്റ് ചാലഞ്ച്, കികി ചാലഞ്ച് തുടങ്ങി നിരവധി ചലഞ്ചുകള്‍ സമൂഹ മാധ്യമങ്ങള്‍ കീഴടക്കിയിട്ടുണ്ട്.

എന്നാല്‍, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചലഞ്ചാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സംഭാവന നല്‍കണമെന്നാണ് പുതിയ ചലഞ്ച്.

സംഗീത സംവിധായകന്‍ ബിജിബാലാണ് ചലഞ്ചിന് തുടക്കമിട്ടതെങ്കിലും ആഷിഖ് അബു ഏറ്റെടുത്തതോടെയാണ്‌ ഈ ചലഞ്ച് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്.   

'പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല' എന്ന കുറിപ്പോടെയാണ് ബിജിബാല്‍ തന്‍റെ ഫേസ്ബുക്ക്‌ പേജിലൂടെ ചലഞ്ച് പങ്കുവച്ചത്. 

ആഷിഖ് അബുവിനെ കൂടാതെ, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ജസ്റ്റിന്‍ വര്‍ഗീസ്‌ എന്നിവരെയും ബിജിബാല്‍ ചലഞ്ച് ചെയ്തിരുന്നു. 

ചലഞ്ച് ഏറ്റെടുത്ത ആഷിഖ് കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ്‌ ഭാസി എന്നിവരെ ചലഞ്ച് ചെയ്യുകയും ചെയ്തു.

More Stories

Trending News