)
തൃശൂർ: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. മികച്ച ചിത്രം, സംവിധായകൻ തുടങ്ങി പത്ത് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. 2024 ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമെന്ന നിലയിൽ വലിയ സ്വീകാര്യത ഈ ചിത്രത്തിന് ലഭിച്ചിരുന്നു.
20 കോടിക്കടുത്ത് ബജറ്റിലാണ് മഞ്ഞുമ്മസ് ബോയ്സ് നിർമ്മിച്ചത്. ഗുണ കേവും അവിടേക്ക് ട്രിപ്പ് പോകുന്ന മഞ്ഞുമ്മലിലെ പിള്ളേരും പിന്നീട് കേവിനുള്ളിൽ അകപ്പെട്ട് പോകുന്ന സുഹൃത്തിനെ എല്ലാവരും ചേർന്ന് രക്ഷപ്പെടുത്തുന്നതുമൊക്കെയാണ് സിനിമ. വളരെ എൻഗേജിങ്ങായി തന്നെ ചിത്രം ഒരുക്കാൻ ഇതിന്റെ സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കുമെല്ലാം സാധിച്ചു.
മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച പുരസ്കാരങ്ങൾ
മികച്ച ചിത്രം, മികച്ച സംവിധായകൻ - ചിദംബരം , മികച്ച സ്വഭാവനടൻ- സൗബിൻ ഷാഹിർ, മികച്ച ഛായാഗ്രാഹകൻ- ഷൈജു ഖാലിദ്, മികച്ച ഗാനരചയിതാവ്- വേടൻ. മികച്ച കലാസംവിധായകൻ- അജയൻ ചാലിശ്ശേരി. മികച്ച ശബ്ദമിശ്രണം- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ. മികച്ച ശബ്ദരൂപകൽപന- ഫസൽ എ ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ, മികച്ച പ്രോസസിങ് ലാബ്- ശ്രീക് വാര്യർ പോയറ്റിക് ഓഫ് ഹോം സിനിമ തുടങ്ങീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്.
ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു. 242 കോടിയോളം രൂപയാണ് ആഗോളതലത്തിൽ ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടിയിലധികം നേടാൻ ചിത്രത്തിന് സാധിച്ചു. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളും ചിത്രം ഏറ്റെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.