Khajuraaho Dreams: സ്വപ്ന യാത്രയ്ക്ക് അവർ തയാറായി കഴിഞ്ഞു; റിലീസിനൊരുങ്ങി 'ഖജുരാഹോ ഡ്രീംസ്'

മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രം ചിത്രത്തിലെ ഒരു പ്രധാന ലൊക്കേഷനാണ്.  

Written by - Karthika V | Last Updated : Nov 11, 2025, 07:20 PM IST
  • അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്.
  • സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.
Khajuraaho Dreams: സ്വപ്ന യാത്രയ്ക്ക് അവർ തയാറായി കഴിഞ്ഞു; റിലീസിനൊരുങ്ങി 'ഖജുരാഹോ ഡ്രീംസ്'

റോഡ് മൂവി ആയി ഒരുങ്ങുന്ന ചിത്രമാണ് 'ഖജുരാഹോ ഡ്രീംസ്'. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. 2025 ഡിസംബർ‌ 5ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ ഉൾപ്പെടെ 2023ൽ പുറത്ത് വന്നിരുന്നുവെങ്കിലും റിലീസ് ഏറെ വൈകുകയായിരുന്നു.

Add Zee News as a Preferred Source

പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാവോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്നുള്ള ആകസ്മികമായ  സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ ലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. 

അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, ചന്തുനാഥ്, ധ്രുവന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ മനോജ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ഖജുരാഹോ ഡ്രീംസിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. 

മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥ പറയുന്ന ചിത്രമാണിത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്. സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ജോണി ആന്‍റണി, സോഹൻ സീനുലാൽ: സാദിഖ്, വർഷാ വിശ്വനാഥ്, നേഹാ സക്സേനാ, നസീർ ഖാൻ, അശോക് എന്നിവരും ചിത്രത്തിലുണ്ട്. സരേഗമയാണ് മ്യൂസിക് പാർട്നർ. 

Also Read: Jana Nayagan Movie: കച്ചേരിയിൽ ആടിത്തിമിർത്ത് വിജയ്; 'ജനനായകൻ'ലെ ആദ്യ ഗാനം പുറത്ത്

പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം, ഛായാഗ്രഹണം പ്രദീപ് നായർ, എഡിറ്റിംഗ് ലിജോ പോൾ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, ഗാനരചന ഹരിനാരായണൻ, മേക്കപ്പ് സജി കട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തെക്കൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ചാക്കോ കാഞ്ഞൂപ്പറമ്പൻ, ഫിനാൻസ് കൺട്രോളർ സന്തോഷ് കരമന, സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മ, സൗണ്ട് മിക്സിങ് ജിജു ടി ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻസ് ആന്‍റണി സ്റ്റീഫൻ, പിആർഒ വാഴൂർ ജോസ്, പിആർ ആൻഡ് മാർക്കറ്റിങ് ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News